Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KeralaNews

പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണം; കാർട്ടൺ അലയൻസ് ഇന്ത്യ എംഡിയുടെ മൊഴിയെടുത്തു

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ ബിനാമി ആരോപണത്തിൽ കാർട്ടൺ അലയൻസ് ഇന്ത്യ കമ്പനി എംഡി മുഹമ്മദ് ആസിഫിന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് മൊഴിയെടുത്തത്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും കാർട്ടൺ അലയൻസ് ഇന്ത്യയുടെ ഓഫീസിലും വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് കമ്പനി എംഡിയുടെ മൊഴി രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലാ […]
Read more

കളിച്ചുവളരേണ്ട പ്രായത്തിൽ കുരുതിക്കളങ്ങൾ; കൗമാരക്കുറ്റകൃത്യങ്ങളുടെ ഭീതിയിൽ കേരളം

കുട്ടികൾ കളിച്ചുവളരേണ്ട പ്രായത്തിൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നു. സൗഹൃദവും പ്രണയവും പ്രതികാരവും എല്ലാം ക്രിമിനൽ ചിന്തകൾക്ക് വഴിമാറുന്നു. കേരളത്തിന്റെ സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെ പോലും ചോദ്യം ചെയ്യുന്ന തരത്തിലാണ് സമീപകാലത്ത് പുറത്തുവരുന്ന കുറ്റകൃത്യങ്ങൾ. തിരുവനന്തപുരത്തെ പാങ്ങപ്പാറയിൽ പതിനേഴുകാരനായ അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അതിന്റെ ഏറ്റവും ഭീതിപ്പെടുത്തുന്ന ഉദാഹരണമാണ്. പ്രണയപ്പകയും വ്യക്തിവൈരാഗ്യവും പ്രതികാരചിന്തയും ചേർന്നുണ്ടാക്കിയെന്ന് പൊലീസ് സംശയിക്കുന്ന കൊലപാതകം. കാണാതായ അഭിരാമിനായി വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് ചാക്കിൽ പൊതിഞ്ഞ നിലയിലുള്ള മൃതദേഹം. നവംബർ ഒന്നിന് വീട്ടിൽനിന്ന് […]
Read more

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: അന്താരാഷ്ട്ര മാരിടൈം മ്യൂസിയം പദ്ധതിയുടെ കരടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സ്വപ്നപദ്ധതിയുടെ ഭാഗമായാണ് അന്താരാഷ്ട്ര മാരിടൈം മ്യൂസിയം ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വാർത്താസമ്മേളനത്തിൽ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യവകുപ്പിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ടിൽ 12 തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ വിഭാഗത്തിൽ 16 തസ്തികകളുമാണ് പുതുതായി അനുവദിച്ചത്. കോഴിക്കോട് കോർപറേഷനിൽനിന്ന് പിരിച്ചുവിട്ട ജീവനക്കാർക്കും മന്ത്രിസഭാ തീരുമാനം ആശ്വാസമാകും. ഇവരുടെ തസ്തികകൾ […]
Read more

കായികമേളയിലെ പുഴു വിവാദം; മന്ത്രിയുടെ വാദങ്ങൾ തള്ളി അധ്യാപകന്റെ ഭാര്യ

തിരുവനന്തപുരം: കായികമേളയ്ക്കിടെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ വാദങ്ങൾ തള്ളി സസ്‌പെൻഷനിലായ അധ്യാപകൻ ജിജോ ജെയിംസിന്റെ ഭാര്യ നന്ദിനി. ഭക്ഷണത്തിൽനിന്ന് ലഭിച്ചത് ചത്ത പുഴുവായിരുന്നുവെന്നും സംഭവം പുറത്തുവന്നതിനു പിന്നാലെ ജിജോയ്‌ക്കെതിരെ വ്യാപകമായ നുണപ്രചാരണമാണ് നടക്കുന്നതെന്നും നന്ദിനി ആരോപിച്ചു. പുഴുവിനെ കണ്ട ഉടൻ ജിജോ ദൃശ്യങ്ങൾ പകർത്തി തനിക്ക് അയച്ചുനൽകിയിരുന്നുവെന്നും അവർ പറഞ്ഞു. ഭക്ഷണത്തിൽ ചത്ത പുഴുവിനെയാണ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ജിജോ ഉടൻതന്നെ അയച്ചുതന്നിരുന്നു. എന്നാൽ സംഭവത്തിൽ സത്യാവസ്ഥ പരിശോധിക്കാതെ പൊലീസ് ജിജോയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. […]
Read more

ചേരാനല്ലൂർ അപകടം; കേസ് ഫയലുകൾ ഡിസിബിക്ക് കൈമാറി

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് 55കാരൻ മരിച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിന്റെ ഫയലുകൾ ഡിസിബിക്ക് കൈമാറി. ലോ ആൻഡ് ഓർഡർ എഐജി അനൂജ് പലിവാൾ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിലെത്തി നടപടികൾ വിലയിരുത്തി. അപകടസമയത്ത് 17കാരനാണ് കാർ ഓടിച്ചിരുന്നതെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ജഡ്ജിയുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നെങ്കിലും ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നില്ല. ആവശ്യമായ അനുമതി ലഭിച്ചശേഷം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നാണ് വിവരം. തന്റെ അറിവോടെയല്ല മകൻ വാഹനമോടിച്ചതെന്നാണ് ജഡ്ജി മൊഴി […]
Read more

പഴയങ്ങാടിയിൽ പാലത്തിൽ ലോറി ഉപേക്ഷിച്ച സംഭവം; ഡ്രൈവർ മംഗളൂരുവിലെ വീട്ടിലെത്തി

കണ്ണൂർ: പഴയങ്ങാടിയിൽ പാലത്തിന് മുകളിൽ ചരക്കുലോറി ഉപേക്ഷിച്ചുപോയ സംഭവത്തിൽ വഴിത്തിരിവ്. പുഴയിൽ ചാടിയെന്ന സംശയത്തിൽ ഫയർഫോഴ്‌സ് തിരച്ചിൽ നടത്തുന്നതിനിടെ ലോറി ഡ്രൈവറായ കുമാർ മംഗളൂരുവിലെ വീട്ടിലെത്തി. കുടുംബാംഗങ്ങളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഇന്നലെ രാത്രി കുമാർ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. ഈ വിവരവും കുടുംബം നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പിലാത്തറ–പാപ്പിനിശ്ശേരി റോഡിലെ പഴയങ്ങാടി പാലത്തിൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ ലോറി നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. ലോറിയിൽ ചരക്കുണ്ടായിരുന്നില്ല. താക്കോലും മൊബൈൽ ഫോണും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും […]
Read more

താമരശ്ശേരിയിൽ നഗ്നനായി വീടുകളിൽ എത്തി ശല്യം; വീണ്ടും സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ നഗ്നനായി വീടുകൾക്ക് സമീപമെത്തി ശല്യമുണ്ടാക്കുന്ന അജ്ഞാത യുവാവ് വീണ്ടും എത്തിയതായി പരാതി. താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപമുള്ള ഒതയോത്ത് പ്രദേശത്താണ് സംഭവം. നേരത്തെയും രണ്ടുതവണ സമാനമായ സംഭവങ്ങൾ ഉണ്ടായ സ്ഥലത്താണ് വീണ്ടും യുവാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ വീടുകളുടെ പിൻഭാഗത്ത് നഗ്നനായി എത്തിയ യുവാവ് ജനലിലൂടെ അകത്തേക്ക് നോക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽനിന്ന് ഏകദേശം 50 മീറ്റർ മാത്രം അകലെയാണ് ഈ പ്രദേശം. നേരത്തെ സമാനമായ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ […]
Read more

‘പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു, വഞ്ചനാ കുറ്റം ചുമത്തണം’; വീണാ ജോര്‍ജിനെതിരെ ഡിജിപിക്ക് പരാതി നൽകി കെഎസ്‌യു

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി. കണ്ണൂരിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ ഗൺമാൻ എസ്‌ഐടിക്ക് നൽകിയ മൊഴി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് പരാതി നൽകിയത്. കണ്ണൂരിലെ സംഭവത്തിൽ വീണാ ജോർജ് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ഗൺമാനെക്കൊണ്ട് വ്യാജമൊഴി നൽകിച്ചെന്നുമാണ് പരാതിയിലെ ആരോപണം. വീണാ ജോർജിനെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്യണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു. പൊതുപ്രവർത്തകർ ജനങ്ങളോട് സത്യസന്ധതയും ഉത്തരവാദിത്തവും പുലർത്തണമെന്നും പരാതിയിൽ […]
Read more

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: മൂന്ന് പേർ കൂടി പ്രതിപ്പട്ടികയിൽ

കോഴിക്കോട്: വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് പേരെക്കൂടി പ്രതിചേർത്ത് പൊലീസ്. സ്ക്രീൻഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച തൃശ്ശൂർ സ്വദേശി വഹാബ്, സിപിഎം പ്രവർത്തകരായ നാദാപുരം സ്വദേശി അതുൽ, തിരുവള്ളൂർ സ്വദേശി അതുൽപ്രസാദ് എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചതായാണ് വിവരം. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ പ്രതിചേർക്കുന്നതിനാവശ്യമായ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടും മെറ്റയിൽനിന്ന് പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതേത്തുടർന്ന് മെറ്റയ്ക്ക് നോട്ടീസ് അയക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ […]
Read more

സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തണം; ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം: 2026–27 അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയിൽ റഗ്ബി ഉൾപ്പെടുത്തി സമയബന്ധിതമായി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്നും കമ്മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. റഗ്ബി മത്സരങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ, അംഗീകൃത മത്സരക്രമം, പ്രായവിഭാഗം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കണം. പ്രത്യേക ജില്ലാ-സംസ്ഥാനതല മത്സരങ്ങളോ സുതാര്യമായ തിരഞ്ഞെടുപ്പ് ട്രയലോ നടത്തുന്നതിനുള്ള സാധ്യത പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി തീരുമാനിക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയതല മത്സരങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix