Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പഴയങ്ങാടിയിൽ പാലത്തിൽ ലോറി ഉപേക്ഷിച്ച സംഭവം; ഡ്രൈവർ മംഗളൂരുവിലെ വീട്ടിലെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: പഴയങ്ങാടിയിൽ പാലത്തിന് മുകളിൽ ചരക്കുലോറി ഉപേക്ഷിച്ചുപോയ സംഭവത്തിൽ വഴിത്തിരിവ്. പുഴയിൽ ചാടിയെന്ന സംശയത്തിൽ ഫയർഫോഴ്‌സ് തിരച്ചിൽ നടത്തുന്നതിനിടെ ലോറി ഡ്രൈവറായ കുമാർ മംഗളൂരുവിലെ വീട്ടിലെത്തി. കുടുംബാംഗങ്ങളാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്.

ഇന്നലെ രാത്രി കുമാർ ഭാര്യയെ ഫോണിൽ വിളിച്ചിരുന്നു. ഈ വിവരവും കുടുംബം നേരത്തെ പോലീസിനെ അറിയിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പിലാത്തറ–പാപ്പിനിശ്ശേരി റോഡിലെ പഴയങ്ങാടി പാലത്തിൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിൽ ലോറി നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടത്. ലോറിയിൽ ചരക്കുണ്ടായിരുന്നില്ല. താക്കോലും മൊബൈൽ ഫോണും വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും ഡ്രൈവറെ കണ്ടെത്താനായില്ല.

തുടർന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തി ലോറി പാലത്തിൽനിന്ന് മാറ്റി. ഡ്രൈവർ സാമൂഹികമാധ്യമത്തിൽ ആത്മഹത്യാക്കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പയ്യന്നൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തി പുഴയിൽ തിരച്ചിൽ നടത്തി.

അഞ്ചുദിവസമായി ഡ്രൈവറുടെ ഫോൺ ഓഫായിരുന്നെന്നും ശനിയാഴ്ച രാവിലെ പോലീസ് വിളിച്ചപ്പോഴാണ് ലോറി പഴയങ്ങാടിയിൽ ഉണ്ടെന്ന വിവരം അറിഞ്ഞതെന്നും ലോറി ഉടമ ബെംഗളൂരുവിലെ വി. കൃഷ്ണ പറഞ്ഞു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix