Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകിയില്ലെന്ന് പരാതി; ഉടമയ്ക്കും പാപ്പാനുമെതിരെ കേസെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളത്ത് ആനയ്ക്ക് മതിയായ ഭക്ഷണവും പരിചരണവും നൽകിയില്ലെന്ന പരാതിയിൽ ഉടമയ്ക്കും പാപ്പാനുമെതിരെ വനംവകുപ്പ് കേസെടുത്തു. എകരൂൽ ചെറിയപറമ്പത്ത് സി.പി. സത്യനാഥന്റെ ഉടമസ്ഥതയിലുള്ള ‘ചെറിയപറമ്പത്ത് ഗോപാലൻ’ എന്ന ആനയുടെ കാര്യത്തിലാണ് നടപടി.

ആനയ്ക്ക് മതിയായ പരിചരണം ലഭിക്കുന്നില്ലെന്ന പരാതിയെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും അടങ്ങുന്ന സംഘം ഉടമയുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ആനയുടെ രക്തസാമ്പിൾ പൂക്കോട് വെറ്ററിനറി കോളേജിലേക്ക് അയച്ചതിന്റെ പരിശോധനാഫലം പുറത്തുവന്നതോടെ ആനയ്ക്ക് കടുത്ത പോഷകാഹാരക്കുറവുണ്ടെന്നും മതിയായ പരിചരണം ലഭിക്കുന്നില്ലെന്നും വ്യക്തമായി.

കഴിഞ്ഞ 23-ന് നടത്തിയ പരിശോധനയിൽ രജിസ്റ്ററിൽ നിർദേശിച്ചിട്ടുള്ള ഭക്ഷണം ആനയ്ക്ക് നൽകുന്നില്ലെന്നും ഇത് കടുത്ത ക്ഷീണത്തിന് കാരണമായെന്നും കണ്ടെത്തിയിരുന്നു. ആനയുടെ കാലുകളിൽ ചങ്ങല ഉരഞ്ഞുണ്ടായ മുറിവുകളും വ്രണങ്ങളും പരിശോധനയിൽ കണ്ടെത്തി. രോഗാവസ്ഥയിലായിരുന്നിട്ടും ആനയെ തടിയെടുപ്പിന് കൊണ്ടുപോയതായും ആരോപണമുണ്ട്.

നിലവിൽ സോഷ്യൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വെറ്ററിനറി ഡോക്ടർമാരുടെയും മേൽനോട്ടത്തിലാണ് ആനയുടെ ഭക്ഷണക്രമവും പരിചരണവും നടത്തുന്നത്. ആനയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് റേഞ്ച് ഓഫീസർ കെ.എൻ. ദിവ്യ അറിയിച്ചു.

അതേസമയം, ക്ഷീണത്തെ തുടർന്ന് ആന തൃശ്ശൂരിലെ ഡോക്ടറുടെ ചികിത്സയിലായിരുന്നുവെന്ന് ഉടമ സി.പി. സത്യനാഥൻ പറഞ്ഞു. കഴിഞ്ഞ തൃശ്ശൂർ പൂരത്തിനാണ് ആനയെ അവസാനമായി എഴുന്നള്ളിപ്പിന് കൊണ്ടുപോയതെന്നും സമീപകാലത്തൊന്നും തടിയെടുപ്പിനോ മറ്റ് ഭാരമുള്ള ജോലികൾക്കോ ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix