തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോകുന്ന പോക്കിൽ ഒരു നിയമവിരുദ്ധ നീക്കം കൂടി നടത്തുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ഗവർണർ പ്രവർത്തിക്കേണ്ടത് ഭരണഘടന അനുസരിച്ചായിരിക്കണമെന്ന് പിണറായി വിജയൻ പറഞ്ഞു. സുപ്രീംകോടതി അന്വേഷണം നടത്തിയ ശേഷമേ രാഷ്ട്രപതിക്ക് ഇടപെടാൻ വ്യവസ്ഥയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ വിരോധം തീർക്കുന്നതിനായി പിഎസ്‌സിയെ തകർക്കാനാണ് നീക്കമെന്നും മുഖ്യമന്ത്രി ആരോപിച്ചു. പിഎസ്‌സിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും കഴിഞ്ഞ പത്ത് വർഷത്തിനിടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾക്ക് നിയമനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



