Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും; അന്വേഷണം വ്യാപിപ്പിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ വിവിധ പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും. മൂന്ന് പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് നാളെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. പിഎസ്‌സി ചെയർമാനെയും 16 അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവികാസങ്ങൾ.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. സബ് ഇൻസ്‌പെക്ടർ പരീക്ഷാ നടത്തിപ്പിലും ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പിഎസ്‌സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ വ്യാപിക്കുകയാണ്.

സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് മുൻ ഗവർണർ രാജേന്ദ്ര അർലേക്കർ പിഎസ്‌സി ചെയർമാനെയും 16 അംഗങ്ങളെയും പദവിയിൽനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ശുപാർശ നൽകിയതെന്നാണ് വിവരം. സംസ്ഥാനത്ത് പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കുമെതിരെ ഇത്തരമൊരു ശുപാർശ രാഷ്ട്രപതിക്ക് കൈമാറുന്നത് അസാധാരണ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്.

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ നടപടിക്രമങ്ങളിൽ രാഷ്ട്രപതിക്ക് നിർണായക പങ്കുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 317 പ്രകാരം, പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും നീക്കുന്നതിന് നിർദിഷ്ട നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഗുരുതരമായ ദുഷ്പെരുമാറ്റം ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ അന്വേഷണവും റിപ്പോർട്ടും ഉൾപ്പെടുന്ന നടപടിക്രമങ്ങൾ ആവശ്യമായി വരാം.

പിഎസ്‌സിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്ഭവന് നിരവധി പരാതികൾ ലഭിച്ചതായാണ് വിവരം. തുടർന്ന് ക്രൈംബ്രാഞ്ച് ഐജി അജിത ബീഗം തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ നടപടിയിലേക്ക് നീങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

ലോക്ഭവന്റെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് ഡിജിപിക്ക് സമർപ്പിച്ച റിപ്പോർട്ട് പിന്നീട് ഗവർണർക്ക് കൈമാറിയിരുന്നു. പരീക്ഷാ ക്രമക്കേടുകളിൽ കേസെടുത്ത സാഹചര്യവും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ടിൽ പരാമർശിച്ചതായാണ് വിവരം.

പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതോടെ നിയമന നടപടികളിലെ വീഴ്ചകളെക്കുറിച്ചുള്ള അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. പുതിയ കേസുകളിൽ അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix