ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്പില് സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് പള്ളി ഉടന്‍ പൊളിച്ചുനീക്കുമെന്ന് ഉദ്യോഗസ്ഥരുടെ ഭീഷണി. പള്ളിയില്‍ നിന്ന് ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതായി ഇമാം മുഹമ്മദ് ഹാറൂണ്‍ പറഞ്ഞു. പള്ളിയിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചിരിക്കുകയും, സുരക്ഷാ സേനയെ വിന്യസിച്ച് പ്രവേശനം തടഞ്ഞുവെച്ചിരിക്കുകയാണ് നിലവില്‍.
പ്രദേശത്ത് സമീപകാലയളവില്‍ നടന്ന മറ്റ് ഒഴിപ്പിക്കല്‍ നടപടികളില്‍ നിന്നായി ഏകദേശം 700-ലധികം കുടുംബങ്ങള്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, പള്ളി അനധികൃത കയ്യേറ്റമല്ലെന്നും, 2021-ലെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടതാണെന്നും ഇമാം മുഹമ്മദ് ഹാറൂണ്‍ പറഞ്ഞു. ചരിത്രപ്രസിദ്ധമായ ഈ പള്ളി സംരക്ഷിക്കാന്‍ എല്ലാവരും കൂടെ നില്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളി സ്ഥിതി ചെയ്യുന്നത് കയ്യേറ്റഭൂമിയിലാണെന്ന് ആരോപിച്ച് ഒക്ടോബര്‍ 19-നാണ് അധികൃതര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് അയച്ചിരുന്നത്. പള്ളി സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്നാണ് ലാന്‍ഡ് ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസിന്റെ വാദം. ഇതിനുപുറമെ പള്ളിയുടെ പൈതൃക പദവിയും നിലവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പൊളിക്കല്‍ ഭീഷണി നേരിടുന്ന പള്ളിയില്‍, വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ വിശ്വാസികള്‍ വിതുമ്പിക്കരയുന്നതും പ്രാര്‍ത്ഥനകള്‍ നടത്തുന്നതുമായ വീഡിയോകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്
India’s Muslims fear the demolition of a century-old mosque near PM Narendra Modi’s residence after the imam claimed he received an eviction notice.
— Al Jazeera English (@AJEnglish) October 24, 2026
There has been a wider demolition drive in the area, and the mosque’s water and electricity have been cut off. pic.twitter.com/40mIqqLJKG




