Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Delhi

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടം; നടന്നത് കടുത്ത നിയമലംഘനം

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് നേരത്തെ അടച്ചിട്ട കെട്ടിടം അനുമതിയില്ലാതെ കഴിഞ്ഞ വർഷം വീണ്ടും പ്രവർത്തിപ്പിച്ചിരുന്നതായാണ് വിവരം. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള അഞ്ച് നില കെട്ടിടമാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തകർന്നുവീണത്. ആൺകുട്ടികൾ താമസിച്ചിരുന്ന പിജി ഹോസ്റ്റലിൽ അപകടസമയത്ത് 40ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ആറായി ഉയർന്നത്. അവശിഷ്ടങ്ങൾക്കിടയിൽ […]
Read more

92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്; ഡൽഹിയിൽ റെഡ് അലർട്ട്

ന്യൂഡൽഹി: ഡൽഹിയിൽ 92 കിലോമീറ്റർ വേഗതയിൽ ശക്തമായ പൊടിക്കാറ്റ്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം ഉണ്ടായത്. ഉച്ചയ്ക്ക് 2.30ഓടെ കാലാവസ്ഥാ സ്റ്റേഷനിൽ 92 കിലോമീറ്റർ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് […]
Read more

സിഎൻജി വില കൂട്ടി; ഡൽഹിയിൽ ഓട്ടോ-ടാക്സി നിരക്ക് ഉയരാൻ സാധ്യത

ന്യൂഡൽഹി: പെട്രോൾ, ഡീസൽ വില വർധനയ്ക്ക് പിന്നാലെ ഡൽഹിയിൽ സിഎൻജി നിരക്കും ഉയർന്നു. ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് കിലോയ്ക്ക് രണ്ട് രൂപ വർധിപ്പിച്ചതോടെ ഓട്ടോറിക്ഷ-ടാക്സി നിരക്ക് വർധന ആവശ്യപ്പെട്ട് ട്രാൻസ്‌പോർട്ട് യൂണിയനുകൾ രംഗത്തെത്തി. പുതിയ വർധനവോടെ ഡൽഹിയിലെ സിഎൻജി വില കിലോയ്ക്ക് 79.09 രൂപയായി. ഇന്ധനവില വർധനവ് ദൈനംദിന വരുമാനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഓട്ടോറിക്ഷ യൂണിയനും ഡൽഹി പ്രദേശ് ടാക്സി യൂണിയനും മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്ക് കത്തയച്ചു. നിലവിലെ ഓട്ടോ കുറഞ്ഞ നിരക്ക് 30 രൂപയിൽ […]
Read more

ഡൽഹിയിൽ ഓടുന്ന ബസിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ കൂട്ടബലാത്സംഗക്കേസിൽ യുവതി നേരിട്ടത് ക്രൂര പീഡനം. ബസ് കാത്തുനിന്ന യുവതിയെ കബളിപ്പിച്ച് വാഹനത്തിനുള്ളിലേക്ക് വിളിച്ചുകയറ്റിയ ശേഷം ഓടിക്കൊണ്ടിരുന്ന ബസിൽ വെച്ച് രണ്ടുപേർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സഹോദരന്റെ വീട് മാറാൻ സഹായിച്ചതിന് ശേഷം മടങ്ങിവരുന്നതിനിടെയാണ് സംഭവം. ഔട്ടർ റിങ് റോഡിലെ സരസ്വതി വിഹാർ ഭാഗത്ത് ബസ് കാത്തുനിൽക്കുമ്പോൾ സമയം ചോദിച്ച യുവതിയോട് ബസിനുള്ളിലേക്ക് കയറി സംസാരിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. അകത്ത് കയറിയ ഉടൻ ബസ് മുന്നോട്ടെടുത്തു. ബസിലുണ്ടായിരുന്ന ഒരാൾ യുവതിയെ പിൻഭാഗത്തേക്ക് തള്ളിക്കൊണ്ടുപോയി പീഡിപ്പിച്ചു. […]
Read more

വെള്ളം കുടിച്ചതിനെ ചൊല്ലി വിവാഹവേദിയിൽ ദളിത് യുവാക്കൾക്ക് മർദനം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിനെ ചൊല്ലി രണ്ട് ദളിത് യുവാക്കൾക്ക് മർദനമേറ്റെന്ന പരാതി. ഗൗലാപാർ മേഖലയിലെ ദേവൽ മല്ല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.വിവാഹവേദിയിൽ സംഗീത സംവിധാനം നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം സമീപത്തുണ്ടായിരുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരൻ ഉമേഷ് ചന്ദ്രയെയും മർദിച്ചതായാണ് പരാതി. ഉമേഷ് നൽകിയ പരാതിയിൽ, ഏകദേശം പത്ത് പേർ ചേർന്ന് ശുഭത്തെ ആക്രമിച്ചുവെന്നും ഗുരുതരമായി […]
Read more

മോദിയുടെ വസതിക്ക് സമീപത്തെ ചേരി ഒഴിപ്പിക്കാൻ ഹൈക്കോടതി അനുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് സമീപമുള്ള റേസ് കോഴ്‌സ് റോഡിലെ ചേരി ഒഴിപ്പിക്കാൻ ദില്ലി ഹൈക്കോടതി അനുമതി നൽകി. ചേരിയിൽ താമസിക്കുന്നവരെ നിലവിലെ സ്ഥലത്തുനിന്ന് 45 കിലോമീറ്റർ അകലെയുള്ള സവ്‌ദ ഖേരയിലേക്ക് പുനരധിവസിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. സ്വമേധയാ ഒഴിഞ്ഞുപോകാൻ താമസക്കാർക്ക് രണ്ടാഴ്ചത്തെ സമയവും അനുവദിച്ചിട്ടുണ്ട്. ദില്ലി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ചേരി പ്രദേശത്തെ താമസം അനധികൃതമാണെന്ന് കോടതി നിരീക്ഷിച്ചു. ദേശീയ സുരക്ഷയെ മുൻനിർത്തി കേന്ദ്രസർക്കാർ ഉന്നയിച്ച വാദങ്ങളിൽ അടിസ്ഥാനമുണ്ടെന്നും ഭരണപരമായ ഇത്തരം വിഷയങ്ങളിൽ […]
Read more

ഡൽഹിയിൽ മൂന്ന് വയസുകാരിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സ്കൂൾ ജീവനക്കാരൻ അറസ്റ്റിലായി. 57 വയസ്സുള്ള പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. സ്കൂൾ സമയത്തിനിടെ കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുട്ടി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ചോദ്യം ചെയ്തപ്പോഴാണ് ലൈംഗികാതിക്രമ വിവരം പുറത്തായത്. തുടർന്ന് മാതാവ് ജനക്പുരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി […]
Read more

ഡൽഹിയിൽ ജഡ്ജ് ജീവനൊടുക്കിയ സംഭവം; ഭാര്യക്കെതിരെ ആരോപണവുമായി കുടുംബം

ഡല്‍ഹി: ഡൽഹിയിൽ ജഡ്ജ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്. ഭാര്യ സ്വാതിക്കും ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യയുടെ സഹോദരി നിധി മാലിക്കിനുമെതിരെയാണ് കുടുംബം രംഗത്തെത്തിയത്. കഴിഞ്ഞ രണ്ട് മാസമായി സ്വാതി അമന്‍ ശര്‍മയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം. അമന്‍ മരിച്ച ദിവസം രാവിലെ സ്വാതി അമന്റെ പിതാവിനോട് വീട് വിട്ടിറങ്ങാന്‍ ആവശ്യപ്പെടുകയും അല്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്ന് പറയുകയും ചെയ്തിരുന്നു. ഇതിന് ശേഷം അമനും ഭാര്യ സ്വാതിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന് ശേഷമാണ് അമനെ […]
Read more

ദ്വാരക ഗോൾഫ് കോഴ്‌സ് കുളത്തിൽ മുങ്ങി മൂന്ന് കുട്ടികൾ മരിച്ചു

ദ്വാരക: ദില്ലിയിലെ ദ്വാരകയിൽ ദില്ലി വികസന അതോറിറ്റിയുടെ ഗോൾഫ് കോഴ്‌സ് പരിസരത്തെ കുളത്തിൽ മുങ്ങി മൂന്ന് കുട്ടികൾ മരിച്ചു. എട്ട് മുതൽ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഉടൻ തന്നെ പൊലീസ് സംഘവും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകളും സ്ഥലത്തെത്തി. ഏകദേശം ഏഴ് അടി ആഴമുള്ള കുളത്തിൽ മുങ്ങിയ നിലയിൽ കുട്ടികളെ കണ്ടെത്തി. ഉടൻ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇവരിൽ രവിയും വീറും സഹോദരങ്ങളാണ്. ഗോയ്ല ഡയറി പ്രദേശവാസികളായ ഇവരെ […]
Read more

ഡൽഹിയിൽ ആലിപ്പഴ വർഷം; പലയിടത്തും ഓറഞ്ച് അലർട്ട്

ന്യൂഡൽഹി: കടുത്ത ഉഷ്ണതരംഗത്തിനിടെ ഡൽഹി–എൻ‌സിആർ മേഖലയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളായി 40 ഡിഗ്രിക്ക് മുകളിലായിരുന്ന താപനിലയ്ക്കിടെ എത്തിയ മഴ ചൂടിന് ആശ്വാസമായി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഡൽഹി, നോയിഡ, ഗാസിയാബാദ് മേഖലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ മീററ്റ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ റെഡ് അലേർട്ടും പുറപ്പെടുവിച്ചു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടാണ് നിലവിൽ. മഴയ്‌ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix