Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

92 കിലോമീറ്റർ വേഗതയിൽ പൊടിക്കാറ്റ്; ഡൽഹിയിൽ റെഡ് അലർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡൽഹിയിൽ 92 കിലോമീറ്റർ വേഗതയിൽ ശക്തമായ പൊടിക്കാറ്റ്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം ഉണ്ടായത്. ഉച്ചയ്ക്ക് 2.30ഓടെ കാലാവസ്ഥാ സ്റ്റേഷനിൽ 92 കിലോമീറ്റർ വേഗതയിൽ കാറ്റ് രേഖപ്പെടുത്തി. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത വലിയ തോതിൽ കുറഞ്ഞു. അതിനാൽ വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും വീടിനുള്ളിൽ തുടരാനും നിർദേശമുണ്ട്. മരങ്ങൾ, വൈദ്യുത തൂണുകൾ, നിർമ്മാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അകലം പാലിക്കണമെന്നും, ഇടിമിന്നലുള്ള സമയത്ത് മരങ്ങളുടെ അടിയിൽ നിൽക്കരുതെന്നും ഐഎംഡി മുന്നറിയിപ്പിൽ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ ഡൽഹിയിലെ വിമാന സർവീസുകളെയും ബാധിച്ചതായി ഇൻഡിഗോ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഷെഡ്യൂൾ പരിശോധിക്കണമെന്നും ഇൻഡിഗോ നിർദേശിച്ചു.

Advertisement
WhiteswanTV Footer