Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രമ്യ ഹരിദാസിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ; പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെതിരെ പ്രമേയം പാസാക്കി കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ. കിഴുവിലം, പൂന്തുറ മണ്ഡലം കമ്മിറ്റികളാണ് രമ്യ ഹരിദാസ് പാർട്ടിക്ക് വിധേയമായി പ്രവർത്തിക്കണമെന്നും ആസ്തി വികസന ഫണ്ട് ഫലപ്രദമായി വിനിയോഗിച്ച് കൃത്യമായ പദ്ധതികൾ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. രണ്ട് കമ്മിറ്റികളുടെയും യോഗത്തിൽ ഏകകണ്ഠമായാണ് പ്രമേയം അംഗീകരിച്ചത്. പാർട്ടി പ്രവർത്തകരുമായുള്ള കയ്യാങ്കളി വിവാദത്തിന് പിന്നാലെ പ്രാദേശിക നേതൃത്വം തന്നെ എംഎൽഎയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

രമ്യ ഹരിദാസ് പാർട്ടിയിൽ അനാവശ്യ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുവെന്നാണ് പ്രമേയത്തിലെ പ്രധാന ആരോപണം. ആസ്തി വികസന ഫണ്ടുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിച്ച് പദ്ധതികളുടെ രൂപരേഖ സമർപ്പിക്കാൻ എംഎൽഎയോ ഓഫീസോ തയ്യാറാകുന്നില്ലെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. മണ്ഡലം കമ്മിറ്റികൾ പാസാക്കിയ പ്രമേയം കെപിസിസി നേതൃത്വത്തിന് കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ ചിറയിൻകീഴിൽ യൂത്ത് കോൺഗ്രസ് നേതാവ് സജിത്തുമായുള്ള തർക്കത്തിനിടെ ഉണ്ടായ കയ്യാങ്കളി വിവാദമായതോടെ കെപിസിസി നേതൃത്വം രമ്യ ഹരിദാസിന് താക്കീത് നൽകിയിരുന്നു. പ്രദേശത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ എം.എം. ഹസന്റെ നേതൃത്വത്തിൽ സമിതിയും രൂപീകരിച്ചു. കെപിസിസി സംഘടനാ ചുമതലയുള്ള സെക്രട്ടറി നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എന്നിവരും ഉൾപ്പെട്ടതാണ് സമിതി.

കഴിഞ്ഞ തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന് രമ്യ ഹരിദാസുമായുള്ള തർക്കം അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലും ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മണ്ഡലം കമ്മിറ്റികളുടെ പുതിയ നീക്കം. പ്രശ്നങ്ങൾ പരിഹരിക്കാൻ സമിതി രൂപീകരിച്ചിട്ടും തർക്കം തുടരുന്നത് പാർട്ടിക്കുള്ളിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

അതിനിടെ, രമ്യ ഹരിദാസിന്റെ മൂന്ന് പേഴ്സണൽ സ്റ്റാഫുകളിൽ രണ്ടുപേർ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. എംഎൽഎയുമായുള്ള അഭിപ്രായവ്യത്യാസമാണ് രാജിക്ക് പിന്നിലെന്ന ആരോപണം ഉയർന്നെങ്കിലും വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.

തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ പേഴ്സണൽ അസിസ്റ്റന്റായി നിയമിതനായ വിമലിന് ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായെന്നും ഇക്കാര്യം കെപിസിസിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നുമുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാവ് കൂടിയാണ് വിമൽ. മണ്ഡലത്തിലെ തർക്കങ്ങൾ തുടർന്നാൽ രമ്യ ഹരിദാസിന് അവിടെ പ്രവർത്തിക്കാൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്ന വിലയിരുത്തലും ശക്തമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix