Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കിഫ്ബിയെ തകർക്കാൻ ശ്രമം നടക്കുന്നു; രാഷ്ട്രീയ വിരോധത്തിന് കേരളത്തിന്റെ ഭാവി ബലികൊടുക്കരുത്: കെ.എൻ. ബാലഗോപാൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കിഫ്ബിയെ പുകമറ സൃഷ്ടിച്ച് തകർക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുൻ ധനമന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ വിരോധം തീർക്കാൻ കേരളത്തിന്റെ ഭാവി തകർക്കരുതെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി നിർണായക സംഭാവനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കിഫ്ബി ഒരു പുതിയ സംവിധാനമല്ലെന്നും നേരത്തേ നിലവിലുണ്ടായിരുന്ന സമ്പ്രദായത്തിന്റെ തുടർച്ചയാണെന്നും ബാലഗോപാൽ വ്യക്തമാക്കി. ലാഭകരമായ പദ്ധതികൾ മാത്രം ഏറ്റെടുക്കണമെന്ന നിലപാട് അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ ആശുപത്രികളും ദേശീയപാതകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം സമീപനം കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന സാമ്പത്തിക സഹായം മാത്രം ഉപയോഗിച്ച് കേരളത്തിന് ആവശ്യമായ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാകില്ലെന്ന് ബാലഗോപാൽ പറഞ്ഞു. എല്ലാ മേഖലകളും സ്വകാര്യ വ്യക്തികൾക്ക് വിട്ടുകൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ നിയമപരവും ന്യായവുമായ പരിശോധനകൾ നടത്തുന്നതിൽ എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമവിരുദ്ധമായ കാര്യങ്ങളുണ്ടെങ്കിൽ അവ പരിശോധിക്കണം. എന്നാൽ പരിശോധനയുടെ പേരിൽ കിഫ്ബി സംവിധാനത്തെത്തന്നെ ഇല്ലാതാക്കുന്ന സാഹചര്യമുണ്ടാകരുതെന്നും ബാലഗോപാൽ പറഞ്ഞു.

കിഫ്ബിയെ രാഷ്ട്രീയവൽക്കരിക്കരുത്


കിഫ്ബിയെ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ തകർക്കാൻ ശ്രമിക്കുന്നതിന് പകരം ഭാവിയിൽ ഈ സംവിധാനത്തെ എങ്ങനെ കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാമെന്നാണ് ആലോചിക്കേണ്ടതെന്ന് ബാലഗോപാൽ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബിക്കുള്ള പങ്ക് പരിഗണിക്കണമെന്നും പരിശോധനകൾ നടത്തുമ്പോൾ സ്ഥാപനത്തിന്റെ പ്രവർത്തനം തന്നെ തടസ്സപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix