Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വെള്ള ഷർട്ടും മുണ്ടും, മുഖത്ത് മാസ്ക്; അഭിമന്യു വധക്കേസിൽ പ്രതികളുടെ ഒരേ വേഷം ഇന്നും തുടർന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർഥിയായിരുന്ന എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ കൊലപാതകക്കേസിൽ സാക്ഷിവിസ്താരത്തിനായി പ്രതികൾ ഇന്നും കോടതിയിലെത്തിയത് ഒരേ വേഷത്തിൽ. വെള്ള ഷർട്ടും വെള്ള മുണ്ടും ധരിച്ച് മാസ്ക് വെച്ചാണ് പതിനാറ് പ്രതികളും കോടതിയിലെത്തിയത്. കോടതി മുറിയിൽ പ്രവേശിച്ചശേഷം മാസ്ക് അഴിച്ചുമാറ്റി. ഇന്ന് രണ്ട് സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞു. ആക്രമണത്തിന് ഉപയോഗിച്ച ഇടി വളയും കത്തിയും തിരിച്ചറിഞ്ഞ സാക്ഷികൾ, ആക്രമണസമയത്ത് പ്രതികളിലൊരാൾ ധരിച്ചിരുന്ന വസ്ത്രവും തിരിച്ചറിഞ്ഞു. ബുധനാഴ്ച മുതൽ പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം ആരംഭിക്കും.

എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്നലെയാണ് അഭിമന്യു വധക്കേസിൽ വിചാരണ ആരംഭിച്ചത്. ഒന്നാം സാക്ഷിയുടെ വിസ്താരമാണ് ഇന്നലെ നടന്നത്. അന്നും പതിനാറ് പ്രതികളും ഒരേ വസ്ത്രം ധരിച്ചും മുഖം മറച്ചുമാണ് കോടതിയിലെത്തിയത്. സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കാനാണ് ഒരേ വേഷം ധരിക്കുന്നതെന്ന സംശയം ഉയർന്നിരുന്നു. മാസ്ക് ധരിച്ച് കോടതിയിലെത്തിയ പ്രതികളോട് ജഡ്ജി അത് അഴിച്ചുമാറ്റാൻ നിർദേശിക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിൽ രൂപമാറ്റം വരുത്തി വിചാരണയ്ക്ക് ഹാജരായാൽ നടപടിയുണ്ടാകുമെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ പ്രതികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.

വിചാരണ നടപടികൾ തുടർച്ചയായ ദിവസങ്ങളിൽ നടത്തി പ്രോസിക്യൂഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. 2018 ജൂലൈ രണ്ടിന് മഹാരാജാസ് കോളേജ് ക്യാമ്പസിൽ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. പെട്ടെന്ന് വിചാരണ പൂർത്തിയാക്കണമെന്ന നിർദേശത്തിന്റെ പശ്ചാത്തലത്തിൽ കേസിലെ തുടർനടപടികൾ വേഗത്തിലാക്കാനാണ് കോടതിയുടെ നീക്കം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix