Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kiifb

കിഫ്ബിയുടെ കടമെടുപ്പിൽ ധനവകുപ്പിലും എതിർപ്പ്; സാമ്പത്തിക പ്രതിസന്ധിക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്ന ആശങ്ക ധനവകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥർ പങ്കുവെച്ചതിന്റെ രേഖകൾ പുറത്ത്. ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന രബീന്ദ്ര കുമാർ അഗർവാൾ ഫയലിൽ രേഖപ്പെടുത്തിയ മുന്നറിയിപ്പുകളാണ് പുറത്തുവന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് ഈ രേഖകൾ പുറത്തുവിട്ടത്. കിഫ്ബിയുടെ കടമെടുപ്പ് സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുമെന്നും ഉയർന്ന പലിശബാധ്യത ഉണ്ടാക്കുമെന്നും അഗർവാൾ മുന്നറിയിപ്പ് നൽകിയിരുന്നു. ചെലവ് കുറച്ചില്ലെങ്കിൽ ഗുരുതരമായ ധനപ്രതിസന്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ഫയലിൽ കുറിച്ചു. 2023 ഒക്ടോബർ 25ന് രേഖപ്പെടുത്തിയ കുറിപ്പിലാണ് […]
Read more

കിഫ്ബിയെ അട്ടിമറിക്കാൻ ശ്രമം; വി.ഡി. സതീശനെതിരെ വിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി

കണ്ണൂർ: കിഫ്ബിയെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രമേയം. കിഫ്ബിയെ അട്ടിമറിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിക്കുകയാണെന്നാണ് പ്രമേയത്തിലെ വിമർശനം. എല്ലാ പ്രദേശങ്ങളുടെയും വികസനം മുന്നോട്ടുകൊണ്ടുപോകേണ്ട മുഖ്യമന്ത്രി സങ്കുചിത പ്രചാരണങ്ങളിലൂടെ കണ്ണൂരിനെ ഇകഴ്ത്തുകയാണെന്നും പ്രമേയം ആരോപിക്കുന്നു. കിഫ്ബിയുടെ പേരിൽ വിവാദമുണ്ടാക്കുന്നത് രാഷ്ട്രീയ വൈകല്യമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കിഫ്ബിയെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ പ്രതിഷേധം ഉയർത്തണമെന്നും പ്രമേയത്തിൽ ആഹ്വാനമുണ്ട്. അതേസമയം, രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ സെക്രട്ടറി […]
Read more

‘കിഫ്ബി ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ഉടന്‍ ഉണ്ടാകും’; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കണ്ണൂർ, പാലക്കാട് ജില്ലകളിലെ ഭൂമി ഏറ്റെടുക്കലും വാങ്ങലുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കാനാണ് നീക്കം. ഭൂമി വാങ്ങിയതിൽ ക്രമക്കേടുകൾ നടന്നെന്നും പാർട്ടിയുമായി ബന്ധപ്പെട്ടവരുടെ ഭൂമിക്ക് അഞ്ചിരട്ടിയിലധികം വില നൽകിയെന്നുമാണ് ആരോപണം. കിഫ്ബി വഴി 60,000 കോടി രൂപ ചെലവഴിച്ചത് പാർട്ടി താൽപര്യങ്ങൾ സംരക്ഷിക്കാനാണെന്നും തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി ഏകദേശം 200 കോടി രൂപ ചെലവഴിച്ചെന്നുമുള്ള ആരോപണങ്ങളും ചെന്നിത്തല ഉന്നയിച്ചു. വിഷയത്തിൽ എൽഡിഎഫ് മറുപടി […]
Read more

കിഫ്ബി ഇല്ലാതാകുന്നതോടെ നിലയ്ക്കുക കേരളത്തിന്റെ വികസനം, സംസ്ഥാനം വർഷങ്ങളോളം പുറകോട്ട് സഞ്ചരിക്കുമോ? ബദൽ സംവിധാനം സതീശന്റെ മനസിലുണ്ടോ?

കേരളത്തിന്റെ സാമ്പത്തിക അടിത്തറയെയും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ക്കാണ് കിഫ്ബി വീണ്ടും തുടക്കമിട്ടിരിക്കുന്നത്. വരുത്തിവെച്ച കടബാധ്യതകളുടെ കണക്ക് നിരത്തി കിഫ്ബി അവസാനിപ്പിക്കാൻ UDF സർക്കാർ തീരുമാനിക്കുകയും അതിനെ പ്രതിപക്ഷം കിഫ്ബി മൂലമുണ്ടായ വികസനങ്ങളുടെ കണക്കുകളുമായി ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് ഈ നിയമസഭാ സമ്മേളന കാലത്തെ ഏറ്റവും ചൂട് പിടിച്ച ചർച്ചാവിഷയങ്ങളിൽ ഒന്ന്. സംസ്ഥാനത്തിനു വലിയ ബാധ്യത വരുത്തിവച്ച സ്വതന്ത്ര സാമ്രാജ്യമായാണ് കിഫ്ബി പ്രവര്‍ത്തിച്ചതെന്നായിരുന്നു മുഖ്യമന്ത്രി വിഡി സതീശന്‍ കഴിഞ്ഞ ദിവസം ഉയർത്തിയ ആരോപണം. സര്‍ക്കാരിന്റെയും ധനവകുപ്പിന്റെയും […]
Read more

കിഫ്ബിയെ തകർക്കാൻ ശ്രമം നടക്കുന്നു; രാഷ്ട്രീയ വിരോധത്തിന് കേരളത്തിന്റെ ഭാവി ബലികൊടുക്കരുത്: കെ.എൻ. ബാലഗോപാൽ

കൊല്ലം: കിഫ്ബിയെ പുകമറ സൃഷ്ടിച്ച് തകർക്കാനാണ് ശ്രമം നടക്കുന്നതെന്ന് മുൻ ധനമന്ത്രിയും എംഎൽഎയുമായ കെ.എൻ. ബാലഗോപാൽ. രാഷ്ട്രീയ വിരോധം തീർക്കാൻ കേരളത്തിന്റെ ഭാവി തകർക്കരുതെന്നും സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിൽ കിഫ്ബി നിർണായക സംഭാവനയാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഒരു പുതിയ സംവിധാനമല്ലെന്നും നേരത്തേ നിലവിലുണ്ടായിരുന്ന സമ്പ്രദായത്തിന്റെ തുടർച്ചയാണെന്നും ബാലഗോപാൽ വ്യക്തമാക്കി. ലാഭകരമായ പദ്ധതികൾ മാത്രം ഏറ്റെടുക്കണമെന്ന നിലപാട് അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കിൽ ആശുപത്രികളും ദേശീയപാതകളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്നും അദ്ദേഹം […]
Read more

കിഫ്ബി സംസ്ഥാനത്തിന് വൻ കടബാധ്യതയുണ്ടാക്കി; നിയമലംഘനങ്ങളിൽ വിശദമായ അന്വേഷണം നടത്തും: വി.ഡി. സതീശൻ

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധസമിതി റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകളുണ്ടെന്നും നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടെന്നുമാണ് ആരോപണം. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കിഫ്ബി ഇത്രയും നാൾ സ്വതന്ത്ര സംവിധാനമായാണ് പ്രവർത്തിച്ചതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. കിഫ്ബിയുടെ വരുമാനത്തിന്റെ 99.4 ശതമാനവും വായ്പ തിരിച്ചടവിനായി ഉപയോഗിച്ചെന്നും 25,932.55 കോടി രൂപ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ കുറയ്ക്കാൻ കിഫ്ബി കാരണമായെന്നും അദ്ദേഹം […]
Read more

ഉദ്യോഗസ്ഥരുടെ അലംഭാവം; മലപ്പുറത്ത് കിഫ്ബിയുടെ 28 പദ്ധതികൾ ഇനിയും കടലാസിൽ

മലപ്പുറം: കിഫ്ബി വഴി മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകൾക്കായി അനുവദിച്ച 28 പദ്ധതികളിൽ ഭൂരിഭാഗവും ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ട്. ടെൻഡർ നടപടികൾ പൂർത്തിയായതും നിർമാണാനുമതി ലഭിച്ചതുമായ പദ്ധതികൾക്കൊപ്പം പ്രാരംഭ നടപടികൾ പോലും ആരംഭിക്കാത്തവയും പട്ടികയിലുണ്ടെന്നാണ് വിവരം. ഉദ്യോഗസ്ഥരുടെ അലംഭാവവും കൃത്യമായ തുടർനടപടികളുടെ അഭാവവുമാണ് പദ്ധതികൾ വൈകാൻ കാരണമെന്ന ആക്ഷേപവും ശക്തമാണ്. നാല് ഘട്ടങ്ങളിലായാണ് പദ്ധതികളുടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, കായികം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്. സ്കൂൾ കെട്ടിടങ്ങൾ, സ്റ്റേഡിയങ്ങൾ എന്നിവയുടെ നിർമാണവും […]
Read more

വികസന പ്രവർത്തനങ്ങൾക്ക് കിഫ്‌ബി ആവശ്യമാണ്, ഉപേക്ഷിക്കാൻ പാടില്ല: ജി സുധാകരൻ

തിരുവനന്തപുരം: കിഫ്ബി ഉപേക്ഷിക്കരുതെന്നും, വലിയ വികസന പദ്ധതികൾ നടപ്പാക്കാൻ കിഫ്ബി അനിവാര്യമാണെന്നും അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ നിയമസഭയിൽ വ്യക്തമാക്കി. കിഫ്ബിയെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോയാൽ സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ പിന്തുണയാകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷമായി കിഫ്ബിയിൽ നടന്ന പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട ജി. സുധാകരൻ, വിരമിച്ച ഒരു ഉദ്യോഗസ്ഥനെ ചുമതലയിൽ തുടരാൻ അനുവദിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളും സർക്കാർ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ സമഗ്ര അന്വേഷണം നടത്താൻ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ മുൻ സിഇഒയും […]
Read more

കിഫ്ബി വന്നു, കേരളം വളർന്നു; വികസനം കണ്ട നാളുകൾ

ഫണ്ടുകളുടെ അഭാവവും സാങ്കേതിക വിദ്യകളുടെ അപര്യാപ്തകളും മൂലം കാലങ്ങളോളം മുരടിച്ച് കിടന്നിരുന്ന കേരളത്തിന്റെ വികസന രം​ഗത്തേക്ക് കാലെടുത്ത് വെച്ച വിപ്ലവം തന്നെയായിരുന്നു കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ് അഥവാ കിഫ്ബി. പലവിധ നിയന്ത്രണങ്ങളോടെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോഴും കൊവിഡ് പോലുള്ള മഹാമാരി സാമ്പത്തിക മേഖലയെ പിടിച്ചുലച്ചപ്പോഴും കേരളത്തിന്റെ വികസന ഭൂപടത്തെ മാറ്റിമറിച്ച് വികസന വഴികൾ തുറന്നുകാണിക്കുന്നതിൽ കിഫ്ബി ഒരു പരിധി വരെ വിജയിച്ചുവെന്ന് സമ്മതിച്ചു കൊടുക്കാം. അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ 1200 കോടിയുടെ വികസനം

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികളിലൂടെ വലിയ മാറ്റങ്ങൾക്ക് സാക്ഷിയായി. അടിസ്ഥാന സൗകര്യങ്ങളിലും ചികിത്സാ സംവിധാനങ്ങളിലുമുള്ള വിപുലീകരണങ്ങൾ മെഡിക്കൽ കോളേജിനെ സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് മുൻനിരയിൽ എത്തിച്ചിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളേജിൽ 10 പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കിഫ്ബിയുടെ കീഴിൽ 257 കോടി രൂപ ചെലവിൽ നിർമ്മിച്ച സർജിക്കൽ ബ്ലോക്കാണ്. 33,642 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ബ്ലോക്കിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix