തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് സർക്കാർ. ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക.
വിജിലൻസ് അന്വേഷിക്കുന്നതിൽ ഇതുവരെ ഏറ്റവും ഉയർന്ന തുക ഉൾപ്പെടുന്ന കേസാണിത്. അന്വേഷണത്തിന്റെ ഭാഗമായി കിഫ്ബിയോട് ആവശ്യമായ രേഖകൾ കൈമാറാൻ നിർദേശിച്ച് കത്ത് നൽകും. കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയമായിരിക്കും എസ്ഐടി ആദ്യം അന്വേഷിക്കുക. തുടർന്ന് മറ്റ് ക്രമക്കേടുകളിലും അന്വേഷണം നടത്തും.


