Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേട് കേസിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ ഹരിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ പ്രതി ചേർത്തതിന് പിന്നാലെ ഒളിവിൽ പോയ ഹരിയെ ഇന്നലെ കൊച്ചിയിൽ നിന്നാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.

കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഹരി, എറണാകുളത്തെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് പിടിയിലായത്. നേരത്തേ അറസ്റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെയും ഹരിയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.

ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതല ഹരിക്കായിരുന്നു. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന പി സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു.

പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ അടുത്ത സഹായിയാണ് ഹരിയെന്നാണ് വിവരം. ചെയർമാനും ഹരിയും കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.

പിഎസ്‌സി സെക്രട്ടറി സാജു ജോർജിനെ ഇന്ന് ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. പത്ത് പിഎസ്‌സി അംഗങ്ങൾക്കും തിങ്കളാഴ്ച മുതൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘത്തെയും വിപുലീകരിച്ചു. രണ്ട് എസ്പിമാരെയും ഒരു ഡിവൈഎസ്പിയെയും പുതുതായി സംഘത്തിൽ ഉൾപ്പെടുത്തി. മൂന്ന് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതിനെ തുടർന്നാണ് നടപടി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix