ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു
തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു. ആസൂത്രണ ബോർഡ് അഡീഷണൽ സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം പ്രതിചേർത്തത്. അരുൺ പ്രതാപ് എന്ന ഉദ്യോഗാർഥിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നതിനായി ബോധപൂർവം മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പരീക്ഷയുടെ ഓൺസ്‌ക്രീൻ മാർക്കിങ് ചുമതല സതീഷിനും മേൽനോട്ട ചുമതല ഹരിക്കുമായിരുന്നു. അരുൺ പ്രതാപ് 58 മാർക്കിന്റെ ഉത്തരങ്ങൾ എഴുതിയിരുന്നില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. […]
Read more