Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്; രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ രണ്ട് ഉദ്യോഗസ്ഥരെ പ്രതിചേർത്തു. ആസൂത്രണ ബോർഡ് അഡീഷണൽ സെക്രട്ടറി ഹരി ആർ, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് പി എന്നിവരെയാണ് അഴിമതി നിരോധന നിയമപ്രകാരം പ്രതിചേർത്തത്.

അരുൺ പ്രതാപ് എന്ന ഉദ്യോഗാർഥിക്ക് ഒന്നാം റാങ്ക് ലഭിക്കുന്നതിനായി ബോധപൂർവം മൂല്യനിർണയത്തിൽ പിഴവ് വരുത്തിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. പരീക്ഷയുടെ ഓൺസ്‌ക്രീൻ മാർക്കിങ് ചുമതല സതീഷിനും മേൽനോട്ട ചുമതല ഹരിക്കുമായിരുന്നു.

അരുൺ പ്രതാപ് 58 മാർക്കിന്റെ ഉത്തരങ്ങൾ എഴുതിയിരുന്നില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പരീക്ഷയുടെ മൂല്യനിർണയത്തിനിടെ 54 മുതൽ 58 വരെ മാർക്കുമായി ബന്ധപ്പെട്ട ഉത്തരങ്ങൾ പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചതാണ് വിവാദത്തിന് കാരണമായത്. ഇതേത്തുടർന്നാണ് പുനർമൂല്യനിർണയം നടത്തേണ്ട സാഹചര്യമുണ്ടായത്.

ഒന്നാം റാങ്ക് നേടിയ ഉദ്യോഗാർഥി അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതാതെ വിട്ടുകളഞ്ഞതായും നാല് ചോദ്യങ്ങൾക്ക് അപൂർണമായ ഉത്തരങ്ങളാണ് നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

സംഭവത്തിൽ പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗവും അന്വേഷണം നടത്തിയിരുന്നു. ഇതിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. മൂല്യനിർണയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട തുടർനടപടികളുടെ ഭാഗമായാണ് രണ്ട് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix