തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് നടപടി.
കെപിസിസിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടെന്ന തരത്തിലായിരുന്നു വ്യാജവാർത്ത പ്രചരിപ്പിച്ചത്. ‘ഫാൻസ് ഓഫ് കൈരളി ടിവി’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ വാർത്ത പോസ്റ്റ് ചെയ്തത്. വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെ സുധീരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്.



