Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: fakenews

വ്യാജ വാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സിപിഎം; 300 അഭിഭാഷകരടങ്ങിയ ലീഗൽ സെൽ സജ്ജമാക്കി

തിരുവനന്തപുരം: സിപിഎമ്മിനും പാർട്ടി നേതാക്കൾക്കുമെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും അപവാദ പ്രചാരണങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രത്യേക ലീഗൽ സെൽ രൂപീകരിച്ച് സിപിഎം. പാർട്ടി വിപുലീകൃത കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് പുതിയ സംവിധാനം ഒരുക്കിയത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രി പി. രാജീവിനാണ് ലീഗൽ സെല്ലിന്റെ ചുമതല. ഹൈക്കോടതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 30 മുതിർന്ന അഭിഭാഷകരുടെ നേതൃത്വത്തിലുള്ള സമിതിയാണ് സെല്ലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതിന് പുറമെ എല്ലാ ജില്ലകളിലും അഭിഭാഷക കൂട്ടായ്മകളും രൂപീകരിച്ചിട്ടുണ്ട്. ആകെ മുന്നൂറോളം അഭിഭാഷകർ ലീഗൽ […]
Read more

മൂന്ന് കുരുന്നുകളുടെ ചികിത്സാ ഫണ്ട് സമാഹരണത്തിനെതിരെ വ്യാജ പ്രചാരണം; പരാതിയുമായി സഹായ സമിതി

കോഴിക്കോട്: ഓമശ്ശേരി കല്ലുരുട്ടിയിലെ എസ്എംഎ ബാധിതരായ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായുള്ള ധനസമാഹരണത്തിനെതിരെ വ്യാജ പ്രചാരണം. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ സമാഹരിച്ചെന്നും ഇനി ആരും പണം അയക്കേണ്ടതില്ലെന്നും പ്രചരിപ്പിക്കുന്ന വാട്സ്ആപ്പ് ഓഡിയോ സന്ദേശമാണ് സഹായ സമിതിക്ക് തിരിച്ചടിയായത്. വ്യാജ സന്ദേശം പ്രചരിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകാനാണ് സഹായ സമിതിയുടെ തീരുമാനം. ചികിത്സാ സഹായത്തിനായി പണം സമാഹരിക്കുന്നതിനിടെ ഇത്തരം വ്യാജ പ്രചാരണങ്ങൾ ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നാണ് സമിതിയുടെ ആശങ്ക. മൂന്ന് കുരുന്നുകളുടെയും ചികിത്സയ്ക്കായി ധനസഹായം കണ്ടെത്താനുള്ള ശ്രമങ്ങൾ […]
Read more

വി എം സുധീരനെതിരായ വ്യാജവാർത്ത; തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി എം സുധീരനെതിരായ വ്യാജവാർത്തയിൽ തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തു. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് നടപടി. കെപിസിസിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി എം സുധീരൻ ആവശ്യപ്പെട്ടെന്ന തരത്തിലായിരുന്നു വ്യാജവാർത്ത പ്രചരിപ്പിച്ചത്. ‘ഫാൻസ് ഓഫ് കൈരളി ടിവി’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ വാർത്ത പോസ്റ്റ് ചെയ്തത്. വ്യാജവാർത്ത പ്രചരിച്ചതിന് പിന്നാലെ സുധീരൻ ആഭ്യന്തരമന്ത്രിക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് കേസെടുത്തത്.
Read more

ഫയർ ഫോഴ്സ് വാർഷിക പൊതുയോഗം; വ്യാജ വാർത്ത

എറണാകുളം: ഫയർ ഫോഴ്സ് അസോസിയേഷൻ, എറണാകുളം ചാപ്റ്റർ എന്ന സംഘടനയുടെ വാർഷിക പൊതുയോഗം 08.03.2026 എന്ന തീയതിയിൽ നടക്കുമെന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും ദുരുദ്ദേശപരമാണെന്നും ഫയർ ഫോഴ്സ് അസോസിയേഷൻ ഇതിനോടകം വ്യക്തമാക്കി.ഏതെങ്കിലും വ്യക്തികളോ സംഘടനകളോ വാർഷിക പൊതുയോഗം വിളിച്ചിട്ടുണ്ടെങ്കിൽ അത് അനധികൃതമാണെന്നും വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു. പ്രസ്തുത പൊതുയോഗത്തിൽ പങ്കെടുത്തു വഞ്ചിതരാകരുതെന്നും അതുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തുന്നുണ്ടെങ്കിൽ ഫയർ ഫോഴ്സ് അസോസിയേഷൻ എറണാകുളം ചാപ്റ്റർ നെ വിവരം അറിയിക്കണമെന്നും പറഞ്ഞു.
Read more

‘മഹിളാ വർക്ക് ഫ്രം ഹോം’; വ്യാജ വാർത്ത പ്രചാരണം

കേന്ദ്ര സർക്കാർ ‘മഹിളാ വർക്ക് ഫ്രം ഹോം യോജന 2026’ എന്ന പേരിൽ ഒരു പദ്ധതി തുടങ്ങിയെന്നാണ് സോഷ്യൽ മീഡിയയിലെ പ്രചാരണം. ഈ പദ്ധതിയിലൂടെ സ്ത്രീകൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്ത് മാസം 25,000 രൂപ ശമ്പളം നേടാമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലായി. ചില സോഷ്യൽ മീഡിയ ചാനലുകൾ ഈ പദ്ധതിക്ക് എങ്ങനെ ഓൺലൈനായി അപേക്ഷിക്കാമെന്നും പറയുന്നുണ്ട്. എന്നാൽ, ഈ പ്രചാരണം പൂർണ്ണമായും വ്യാജമാണെന്ന് സർക്കാർ ഫാക്ട്-ചെക്ക് വിഭാഗം കണ്ടെത്തി. ഇങ്ങനെയൊരു പദ്ധതി നിലവിലില്ലെന്നും അവർ വ്യക്തമാക്കി.
Read more

ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന പ്രചാരണം വ്യാജം, 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെ​ഗറ്റീവ്

ദില്ലി: ഇന്ത്യയിൽ മനുഷ്യരിൽ പക്ഷിപ്പനി (H5N1 Avian Influenza) സ്ഥിരീകരിച്ചെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണം തെറ്റെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാന രോഗലക്ഷണങ്ങളുമായി കണ്ട 35 വയസുകാരന്‍റെ ആർടിപിസിആർ ഫലം നെ​ഗറ്റീവാണ്, ആരോ​ഗ്യനില തൃപ്‌തികരമാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് യുവാവിനെ ഡിസ്‌ചാർജ് ചെയ്‌തതായും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. ഇന്ത്യയില്‍ മനുഷ്യരില്‍ ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെന്ന് പിഐബി ഫാക്‌ട് ചെക്കിന്‍റെ എക്‌സ് പോസ്റ്റില്‍ വിശദീകരിക്കുന്നു. ഇന്ത്യയില്‍ മനുഷ്യനില്‍ പക്ഷിപ്പനി കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് എന്നുപറഞ്ഞായിരുന്നു ഇന്നലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix