പട്ന: ബിഹാറിൽ വീട്ടമ്മയെ മരിച്ച നിലയിൽ വയലിൽ കണ്ടെത്തി. മുൻഗർ സ്വദേശിനിയും ഉദയ് കുമാറിന്റെ ഭാര്യയുമായ നീലു കുമാരി (30) ആണ് മരിച്ചത്. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ചയാണ് നീലുവിന്റെ മൃതദേഹം വയലിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് തുടർനടപടികൾ സ്വീകരിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയയ്ക്കുകയും ചെയ്തു. ഗ്രാമത്തിലെ യുവാവുമായി നീലുവിന് പ്രണയബന്ധമുണ്ടായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അനകേഷ് കുമാർ എന്ന യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നും കുടുംബം ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ആറ് മാസം മുമ്പാണ് നീലുവിന് അനകേഷുമായി അടുപ്പമുണ്ടെന്ന വിവരം ഭർത്താവ് അറിഞ്ഞത്. ഇതിനെ തുടർന്ന് വീട്ടിൽ പതിവായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നീലുവിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും അന്വേഷണവും പുറത്തുവന്ന ശേഷമേ മരണകാരണം വ്യക്തമാകൂ.


