Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CrimeNews

ബാറിലെ തർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ആലപ്പുഴ: ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഹമ്മ പഞ്ചായത്തിലെ കായിച്ചിറ വീട്ടിൽ കിരണിനെയാണ് (26) മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കിരൺ നേരത്തെ കാപ്പ നിയമപ്രകാരവും നടപടി നേരിട്ടിട്ടുണ്ട്. നവംബർ 16ന് രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മ പുത്തനങ്ങാടിയിലെ ബാറിന്റെ വളപ്പിലായിരുന്നു തർക്കം. ബാറിൽ സംഘം ചേർന്നിരുന്ന് സംസാരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട യുവാവിനെ പ്രതികൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. കല്ലും […]
Read more

ബെം​ഗളൂരുവിൽ നടുറോഡിൽ യുവാവിനെ ചുട്ടുകൊല്ലാൻ ശ്രമം

ബെംഗളൂരു: നഗരത്തിൽ യുവാവിനെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. പാദരായണപുര സ്വദേശിയായ സെയ്ദ് അജി മുഹമ്മദ് (45) ആണ് ആക്രമണത്തിന് ഇരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിൽപരമായ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബെംഗളൂരുവിലെ വീരഭദ്ര നഗറിലുള്ള വീരണ്ണ ഗുട്ടയിലാണ് സംഭവം. ആക്രി സാധനങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന സെയ്ദ്, ഇന്ന് രാവിലെ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽനിന്നാണ് വീരണ്ണ ഗുട്ടയിലെത്തിയത്. തുടർന്ന് ആളൊഴിഞ്ഞ കുന്നിൻ പ്രദേശത്തേക്ക് കൊണ്ടുപോയ അക്രമികൾ […]
Read more

ഭാര്യയെ മർദിച്ചശേഷം പിറ്റ്ബുൾ നായയെക്കൊണ്ട് കടിപ്പിച്ചെന്ന് പരാതി; ഭർത്താവ് അറസ്റ്റിൽ

എറണാകുളം: വരാപ്പുഴയിൽ ഭാര്യയെ ക്രൂരമായി മർദിച്ചശേഷം വീട്ടിൽ വളർത്തുന്ന നായയെക്കൊണ്ട് കടിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലങ്ങാട് കരിങ്ങാംതുരുത്ത് സ്വദേശി സുനിൽ (58) ആണ് അറസ്റ്റിലായത്. ഭാര്യ ഷൈനി (55) നൽകിയ പരാതിയിലാണ് വരാപ്പുഴ പൊലീസ് നടപടി സ്വീകരിച്ചത്. മദ്യപിച്ചിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഭർത്താവ് തന്നെ പതിവായി മർദിക്കാറുണ്ടെന്നാണ് ഷൈനിയുടെ പരാതി. രണ്ട് ദിവസം മുമ്പ് മുഖത്തടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണ് ആരോപണം. പിന്നാലെ വീട്ടിൽ വളർത്തുന്ന പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയെക്കൊണ്ട് കടിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. […]
Read more

കൊച്ചിയിൽ 70കാരിയായ ഹരിതകർമസേനാംഗത്തിന് നേരെ ലൈംഗികാതിക്രമം; 29കാരൻ അറസ്റ്റിൽ

കൊച്ചി: എഴുപതുകാരിയായ ഹരിതകർമസേനാംഗത്തിന് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 29കാരൻ അറസ്റ്റിൽ. ഫോർട്ട്കൊച്ചി ചുള്ളിക്കൽ സ്വദേശി യാസിർ അഫ്രീദിയെയാണ് പൊലീസ് പിടികൂടിയത്. എംജി റോഡിലെ സിനിമാ കോംപ്ലക്സിനുള്ളിലെ കോഫി ഷോപ്പിലെ ജീവനക്കാരനാണ് പ്രതി. ഇന്ന് രാവിലെ ഫോർട്ട്കൊച്ചിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വിവിധ സ്ഥലങ്ങളിൽ നിന്ന് മാലിന്യം ശേഖരിച്ച് മാലിന്യകേന്ദ്രത്തിൽ എത്തിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു വയോധിക. ഇതിനിടെ സുഹൃത്തിനെ യാത്രയാക്കി മടങ്ങുകയായിരുന്ന പ്രതി ഇവരെ കണ്ടു. ബൈക്ക് […]
Read more

ചാല സ്വർണ കവർച്ച; 25 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ; ഗൂഢാലോചനയിൽ ജ്വല്ലറി ഉടമയ്ക്കും പങ്കെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 25 ലക്ഷം രൂപയ്ക്കാണ് കവർച്ച നടത്താൻ ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തി. മാളവിക ജ്വല്ലറി ഉടമ ജയറാമും മുഖ്യപ്രതി അമോലും കൂട്ടുപ്രതി ദിലീപും ചേർന്നാണ് കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കവർച്ചയ്ക്ക് ദിവസങ്ങൾക്ക് മുമ്പാണ് ഗൂഢാലോചന നടന്നത്. സംഭവത്തിന് തലേദിവസം പ്രതികൾ സ്ഥലത്തെത്തി കവർച്ചയുടെ റിഹേഴ്സലും നടത്തി. ദിലീപും ഈ റിഹേഴ്സലിൽ പങ്കെടുത്തിരുന്നു. എന്നാൽ ആദ്യ ദിവസം നിശ്ചയിച്ച സമയത്ത് നന്ദകുമാർ കടയിൽ നിന്ന് […]
Read more

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മതപ്രഭാഷകൻ അറസ്റ്റിൽ

കൊല്ലം: പതിനാറുകാരിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിൽ മതപ്രഭാഷകനും വ്ലോഗറുമായ മുഹമ്മദ് നിയാസ് ജൗഹറി (34) അറസ്റ്റിൽ. കൊച്ചയത്ത് പടിയിറ്റതിൽ സ്വദേശിയായ ഇയാളെ ഓച്ചിറ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഒരു വർഷമായി നിരന്തരം പീഡിപ്പിച്ചെന്നും ഗുരുതരമായ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കിയെന്നും പെൺകുട്ടി പൊലീസിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിയുടെ മുത്തശ്ശിയുടെ അസുഖം പ്രാർഥനയിലൂടെ ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ കുട്ടിയെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയതെന്നാണ് മൊഴി. ഈ സമയങ്ങളിൽ പീഡനത്തിന് ഇരയാക്കിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. മുഹമ്മദ് […]
Read more

അനന്തു കൊലക്കേസ്; ഒമ്പത് വർഷത്തിന് ശേഷം രണ്ട് പ്രതികൾക്ക് ജീവപര്യന്തം

ആലപ്പുഴ: ചേർത്തലയിൽ പ്ലസ് ടു വിദ്യാർഥിയായ അനന്തുവിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തം കഠിനതടവ്. കേസിലെ ഒന്നാം പ്രതി വയലാർ സ്വദേശി ശ്രീക്കുട്ടൻ, പത്താം പ്രതി അതുൽ എന്നിവരെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇരുവരും ഒരു ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒമ്പത് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വയലാർ രാമവർമ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു […]
Read more

തർക്കത്തിനിടെ 16കാരന്റെ കുത്തേറ്റ മുത്തശ്ശൻ മരിച്ചു

പാലക്കാട്: പതിനാറുകാരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന മുത്തശ്ശൻ മരിച്ചു. കാവശ്ശേരി വാഴക്കച്ചിറ സ്വദേശി സുലൈമാൻ (65) ആണ് മരിച്ചത്. കഴിഞ്ഞ 19ന് വൈകിട്ട് ഏഴുമണിയോടെ കാവശ്ശേരിയിലെ വീട്ടിലായിരുന്നു സംഭവം. സുലൈമാന്റെ മകളുടെ മകനായ 16കാരൻ പത്തുവയസ്സുകാരിയായ സഹോദരിയുമായി തർക്കത്തിലേർപ്പെടുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തശ്ശൻ സുലൈമാന് കുത്തേൽക്കുകയായിരുന്നു. നെഞ്ചിലും കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. പരിക്കേറ്റ സുലൈമാനെ ആദ്യം ആലത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് […]
Read more

29 വർഷമായി ഒളിവിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: വധശ്രമക്കേസിൽ 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. കരവാരം വില്ലേജിലെ തോട്ടക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനാണ് അറസ്റ്റിലായത്. 1995 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫിൽ പോകുന്നതിനായി നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. ഇതിന്റെ പേരിൽ ജലാലുദ്ദീനും സഹോദരന്മാരും ചേർന്ന് നഗരൂർ സ്വദേശി സൈനുലാബ്ദീനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ പ്രതിയായ ജലാലുദ്ദീൻ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ ഡിവൈഎസ്പി അജി […]
Read more

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലപ്പുഴ മാവേലിക്കര ചെട്ടികുളങ്ങര സ്വദേശി വിഷ്ണു (33)വിനെയാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. കോടതി രണ്ട് ജഡ്ജി എം.പി. ഷൈജലാണ് വിധി പ്രസ്താവിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കവിത ഹാജരായി. കോടതി വിധിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix