Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബാറിലെ തർക്കം; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മുഹമ്മ പഞ്ചായത്തിലെ കായിച്ചിറ വീട്ടിൽ കിരണിനെയാണ് (26) മുഹമ്മ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള കിരൺ നേരത്തെ കാപ്പ നിയമപ്രകാരവും നടപടി നേരിട്ടിട്ടുണ്ട്.

നവംബർ 16ന് രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുഹമ്മ പുത്തനങ്ങാടിയിലെ ബാറിന്റെ വളപ്പിലായിരുന്നു തർക്കം. ബാറിൽ സംഘം ചേർന്നിരുന്ന് സംസാരിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ട യുവാവിനെ പ്രതികൾ തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. കല്ലും ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ അസ്ഥിയും നാല് പല്ലുകളും പൊട്ടി. സംഭവത്തിൽ ഉൾപ്പെട്ട രണ്ടുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കോടതിയിൽ ഹാജരാക്കിയ കിരണിനെ റിമാൻഡ് ചെയ്തു. ചേർത്തല ഡിവൈഎസ്‌പി മഞ്ജുലാലിന്റെ നിർദേശപ്രകാരം ചേർത്തല പൊലീസ് ഇൻസ്പെക്ടർ മഞ്ജുദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. മുഹമ്മ എസ്എച്ച്ഒ ഡി. സജീവ് കുമാർ, സബ് ഇൻസ്പെക്ടർ സന്തോഷ്, എഎസ്ഐ ശ്യാംകുമാർ, സിപിഒ അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix