Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കുമ്പളം ടോൾപ്ലാസയിൽ വീണ്ടും സംഘർഷം; ഒരു ദിവസം മൂന്ന് തവണ ബൂം ബാരിയർ തകർത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുമ്പളം : ടോൾ പ്ലാസയിൽ അവധി ദിവസങ്ങളിലെ ഗതാഗതക്കുരുക്ക് അതിക്രമത്തിലേക്ക്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ടോൾ ബൂം ബാരിയർ തകർത്ത് വാഹനങ്ങൾ കടന്നു പോയി. രാവിലെയും ഉച്ചയ്ക്കും 2 ബസുകളാണ് ബാരിയർ തകർത്തത്. വൈകിട്ട് ശബരിമല അയ്യപ്പൻമാരുടെ വകയായിരുന്നു ബാരിയർ തകർക്കൽ.

ദർശനം കഴിഞ്ഞു വരികയായിരുന്ന അയ്യപ്പൻമാർ ബാരിയർ ഒടിച്ചുമാറ്റി വാഹനങ്ങൾ കടത്തിവിട്ടു. ടോൾ ജീവനക്കാരോട് മോശം വാക്കുകൾ പറഞ്ഞ ഇവർ ടോൾ ബൂത്ത് ഉദ്യോഗസ്ഥനെ കയ്യേറ്റം ശ്രമിച്ചതായും പരാതിയുണ്ട്. എറണാകുളത്തേക്ക് സർവീസ് നടത്തുന്ന ‘തവക്കൽ’ എന്ന സ്വകാര്യ ബസ് രാവിലെ 9.30നും ‘അശ്വതി’ എന്ന ബസ് ഉച്ചയ്ക്ക് രണ്ടിനും ബൂം ബാരിയർ തകർത്തു. മോട്ടറും തകരാറിലായി.

സംഭവങ്ങളിൽ ടോൾ അധികൃതർ പനങ്ങാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.എല്ലാ അവധിദിവസങ്ങളിലും വലിയ ഗതാഗതക്കുരുക്കാണ് കുമ്പളം ടോൾപ്ലാസയിൽ അനുഭവപ്പെടുന്നത്. വാഹനനിര 100 മീറ്ററിലേറെ നീണ്ടാൽ ആ ലെയിനിലെ വാഹനങ്ങൾ ടോൾ നൽകാതെ കടത്തിവിടണമെന്ന ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശം ഇവിടെ പാലിക്കപ്പെടുന്നില്ല. ടോൾ പ്ലാസയിലെ പൊലീസ് എയ്ഡ് പോസ്റ്റ് അനാഥമാണ്. പ്രശ്നമുണ്ടായാൽ സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തണം. വാഹന സാന്ദ്രതയ്ക്കനുസരിച്ച് സൗകര്യങ്ങൾ വിപുലപ്പെടുത്താൻ അധികൃതർ തയാറാകുന്നില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix