Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗദിയിലും ബഹ്റൈനിലും വീണ്ടും ആക്രമണം; എണ്ണവില ഇടിഞ്ഞു, സ്വർണവിലയിൽ വർധന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സൗദി : പശ്ചിമേഷ്യയിലെ സംഘർഷം പുതിയ തലത്തിലേക്ക്. സൗദി അറേബ്യയിലും ബഹ്റൈനിലും വീണ്ടും ആക്രമണം റിപ്പോർട്ട് ചെയ്തതോടെ മേഖലയിൽ ആശങ്ക ശക്തമായി. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞപ്പോൾ സ്വർണവില ഉയർന്നു. ആഗോള സാമ്പത്തിക രംഗത്തും പുതിയ സംഭവവികാസങ്ങൾ പ്രതിഫലിക്കുന്നുണ്ട്അതേസമയം, യെമനിലെ ഹൂതി വിഭാഗം സൗദിയിലെ റാബിഗ് എണ്ണശുദ്ധീകരണശാലയ്ക്കു നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ആക്രമണത്തിൽ നാശനഷ്ടങ്ങളുണ്ടായോ എന്ന കാര്യത്തിൽ സൗദി അധികൃതർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബഹ്റൈനിലെ വ്യവസായ സ്ഥാപനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 92.29 ഡോളറിലേക്കും അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡ് വില 83.26 ഡോളറിലേക്കും താഴ്ന്നു. ആഗോള ഓഹരി വിപണികളിലെ ഇടിവാണ് എണ്ണവില താഴാൻ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഗൾഫ് മേഖലയിലെ ആക്രമണങ്ങൾ എണ്ണവിതരണത്തെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.ഇന്ത്യൻ ഓഹരി വിപണിയിലേക്ക് വിദേശ നിക്ഷേപം ശക്തമായി ഒഴുകിയെത്തുന്നത് വിപണിക്ക് പിന്തുണയാകുമെന്നാണ് വിലയിരുത്തൽ. നവംബറിൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ 12 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തിയതായാണ് റിപ്പോർട്ട്. അതേസമയം, ദക്ഷിണ കൊറിയൻ ഓഹരി വിപണിയിൽ തകർച്ച തുടരുകയാണ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ കൊറിയൻ വിപണി നാല് ശതമാനത്തോളം ഇടിഞ്ഞു. സാങ്കേതികവിദ്യാ മേഖലയിലെ ഓഹരികളിലുണ്ടായ വിൽപ്പന സമ്മർദമാണ് ഇടിവിന് പ്രധാന കാരണം.

അതേസമയം, കഴിഞ്ഞ ആഴ്ച കനത്ത ഇടിവ് നേരിട്ട സ്വർണവില തിങ്കളാഴ്ച വീണ്ടും ഉയർന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഒരു ശതമാനത്തിലധികം വർധിച്ചതായാണ് റിപ്പോർട്ട്.
പശ്ചിമേഷ്യയിലെ സംഘർഷവും ആഗോള സാമ്പത്തിക വിപണിയിലെ അനിശ്ചിതത്വവും വരും ദിവസങ്ങളിലും നിക്ഷേപകരുടെ നീക്കങ്ങളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix