Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CrimeNews

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിക്കും. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ സംബന്ധിച്ച ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി ഇന്നത്തേക്ക് മാറ്റിയത്. പ്രതി സമൂഹത്തിന് ഇപ്പോഴും ഭീഷണിയാണെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ […]
Read more

കോഴിക്കോട്ടെ യുവാവിന്റെ മരണം കൊലപാതകം തന്നെയെന്ന് പൊലീസ് സ്ഥിതീകരിച്ചു

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. പാളയം പുതിയ കോവിലകംപറമ്പ് സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. ബിജുവിന്റെ ശരീരത്തിൽ മുറിവുകളുണ്ടെന്നും ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ ചില നിർണായക സൂചനകൾ ലഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ എ.പി. ഷൗക്കത്തലി പറഞ്ഞു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പാളയം പച്ചക്കറി മാർക്കറ്റിന് സമീപത്തെ ഒറ്റമുറി വീട്ടിൽ ബിജുവിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. പശുവിനെ കറക്കാനായി വിളിക്കാനെത്തിയ അമ്മ […]
Read more

നെടുമ്പാശ്ശേരിയിൽ സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം; യുവാവ് അറസ്റ്റിൽ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്പായുടെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തിയെന്ന കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ ഒല്ലൂർ കുരിയച്ചിറ സ്വദേശി വെൽവിൻ (26) ആണ് പിടിയിലായത്. അകപ്പറമ്പ് റോഡിൽ മിറാക്കിൾ വെൽനെസ് സെന്റർ എന്ന പേരിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. റെയ്ഡിനിടെ 75,000 രൂപയും പൊലീസ് പിടിച്ചെടുത്തു. നാട്ടുകാരുടെ പരാതിയെ തുടർന്ന് സ്ഥാപനം ഏറെ നാളായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പൊലീസ് പരിശോധനയ്ക്കെത്തിയപ്പോൾ അഞ്ച് സ്ത്രീകളും ഏതാനും പുരുഷന്മാരും സ്ഥലത്തുണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. […]
Read more

കോട്ടയത്ത് മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം: നഗരത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ടു. പാമ്പാടി കോത്തല തടത്തിൽ പുത്തൻപുതിയിടത്തിൽ വിനീത് (33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11.15ഓടെ തിരുനക്കര മൈതാനത്തിന് സമീപം കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് വിനീതിന് കുത്തേറ്റത്. സംഭവസമയത്ത് സമീപത്ത് വാഹനപരിശോധന നടത്തുകയായിരുന്ന കൺട്രോൾ റൂം പൊലീസ് ഉടൻ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയായ വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് സംഭവസ്ഥലത്തുവെച്ച് തന്നെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ വിനീതിനെ ഉടൻ […]
Read more

കോഴിക്കോട് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് പാളയത്ത് വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ഉറങ്ങാറുള്ള മുറിയിലാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാൽ കറക്കാനായി ബിജുവിനെ വിളിക്കാൻ എത്തിയ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. ബിജുവിന്റെ കഴുത്തിൽ ഉൾപ്പെടെ വെട്ടേറ്റ പാടുകൾ ഉണ്ടായിരുന്നു. മുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന […]
Read more

സിഗരറ്റ് കവറില്‍ ഒളിപ്പിച്ച എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ

മലപ്പുറം: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി പൊന്നാനി പൊലീസ് നടത്തിയ പരിശോധനയില്‍ ചെരുപ്പ് കടയുടെ മറവില്‍ ലഹരി വില്‍പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. പൊന്നാനി 66 ഉന്നതിയില്‍ താമസിക്കുന്ന അന്‍സാര്‍ (32), അന്‍സാര്‍ (30) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ചമ്രവട്ടം ജംഗ്ഷനിലെ ചെരുപ്പ് കടയില്‍ നിന്നാണ് സിഗററ്റ് കവറില്‍ ഒളിപ്പിച്ച നിലയില്‍ എംഡിഎംഎ കണ്ടെടുത്തത്. നേരത്തെ ലഹരി വില്‍പനയെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയയാളെ വീട് കയറി ആക്രമിച്ച കേസിലും വധശ്രമക്കേസുകളിലും പ്രതികളാണിവര്‍. നേരത്തെ കാപ്പ […]
Read more

ലൈംഗികാതിക്രമത്തിനിരയായ സ്ത്രീ മരിച്ച സംഭവം; വീഡിയോ മൊഴി പുറത്ത്

തൃശ്ശൂർ: ഗുരുവായൂരിൽ 76 വയസുകാരിയെ കിണറ്റിൽ തള്ളിയിട്ടുക്കൊന്ന കേസിൽ പ്രതിയുടെ മൊഴി പൊലീസ് പുറത്തുവിട്ടത് വിവാദമായി. കൊല്ലപ്പെട്ട സ്ത്രീയെക്കുറിച്ചുള്ള വ്യക്തിഗത വിവരങ്ങളും ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട പരാമർശങ്ങളും ഉൾപ്പെട്ട വീഡിയോയാണ് പൊതുവായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രചരിച്ചത്. ഏകദേശം 1 മിനിറ്റ് 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പൊലീസ് ചോദ്യം ചെയ്യുന്നതും പ്രതി മറുപടി പറയുന്നതും കേൾക്കാം. കൊല്ലപ്പെട്ട സ്ത്രീയുടെ പേരും ചിത്രവും പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ സൈബർ ആക്രമണവും മോശം പരാമർശങ്ങളും ഉണ്ടായി. പിന്നീട് വീഡിയോ നീക്കം […]
Read more

കര്‍ണാടകയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചു

ബെംഗളൂരു: കർണാടകയിലെ ബണ്ട്‌വാളിൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എലി വിഷം കഴിച്ചാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വ്യാഴാഴ്ചയാണ് ബണ്ട്‌വാളിൽ സ്വകാര്യ നഴ്‌സിങ് ഹോം ജീവനക്കാരിയായ ലാവണ്യ കൊല്ലപ്പെട്ടത്. കക്കേപദവ് സ്വദേശിയായ ലാവണ്യ ബണ്ട്‌വാൾ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിൽക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതി ചേതൻ കൈവശമുണ്ടായിരുന്ന മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് […]
Read more

സ്വകാര്യ ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 25കാരൻ പിടിയില്‍

മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യ ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം സ്വദേശി മുർഷിദ് (25) ആണ് പിടിയിലായത്. ചങ്ങരംകുളം- കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലാണ് സംഭവം. ബസിലെ തിരക്ക് മുതലെടുത്ത് മുർഷിദ് മോശമായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യുവതി ബസിൽ വെച്ചുതന്നെ ഇയാളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. യാത്ര അവസാനിച്ച ഉടൻ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. യുവതിയുടെ മൊഴിയുടെ […]
Read more

കോഴിക്കോട് 17കാരന്റെ മരണം; ആറ് പേര്‍ക്ക് എതിരെ കേസ്

കോഴിക്കോട്: വടകരയിലെ അഭിജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കണ്ണൂർ സ്വദേശികളായ റിസ്വാൻ, അഭിനവ്, ഷമിൽ, നസീഫ്, ഷഹബാസ്, മിസ്ഹബ് എന്നിവർക്കെതിരെയാണ് നടപടി. ലഹരി ഉപയോഗിച്ചെന്ന് തെറ്റിദ്ധരിച്ച് അഭിജിത്തിനെയും സുഹൃത്തുക്കളെയും ഒരു സംഘം മർദിച്ചുവെന്നാണ് പരാതി. അഭിജിത്തിന്റെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വീട്ടിൽ വിവരം അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതിന്റെ മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് അഭിജിത്തിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix