Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കടകംപള്ളി ബിജു കൊലക്കേസ്; രണ്ട് പേർ കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടകംപള്ളി ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിന്റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് കടയ്ക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപത്തെ വയലിലാണ് ഇന്നലെ രാവിലെ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തെങ്ങിന്റെ ചുവട്ടിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള ഒരാളുടെ പിതാവിനെ മുമ്പ് കൊലപ്പെടുത്തിയ കേസിൽ ബിജുവിന് പങ്കുണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം.

കൊലപാതകം, വധശ്രമം, അടിപിടി തുടങ്ങിയ നിരവധി കേസുകളിൽ ബിജു പ്രതിയായിരുന്നു. സംഭവസ്ഥലത്തെത്തിയ കടയ്ക്കാവൂർ പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix