കടകംപള്ളി ബിജു കൊലക്കേസ്; രണ്ട് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കടകംപള്ളി ബിജുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബിജുവിന്റെ സുഹൃത്തുക്കളായ രണ്ടുപേരെയാണ് കടയ്ക്കാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കടയ്ക്കാവൂർ തൊപ്പിച്ചന്ത പാലംകോണത്തിന് സമീപത്തെ വയലിലാണ് ഇന്നലെ രാവിലെ ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തെങ്ങിന്റെ ചുവട്ടിൽ അർധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. തലയ്ക്ക് പിന്നിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും വെട്ടേറ്റ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള […]
Read more