പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തി കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട് മദ്യം പിടികൂടി. കോട്ടത്തറ യു.പി സ്കൂൾ പരിസരത്തെ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിലാണ് മദ്യക്കുപ്പികൾ കണ്ടെത്തിയത്.
എക്സൈസ് പരിശോധനയിൽ പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ മദ്യം ചവറ്റുകൂനയിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടതായാണ് നിഗമനം. ഇന്നലെ രാത്രി അഗളി റേഞ്ച് എക്സൈസ് സംഘമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. ഡ്രൈ ഡേ മുന്നിൽ കണ്ടാണ് മദ്യം അതിർത്തി കടത്തി എത്തിച്ചതെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.




