Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വിഷമം; വിമർശനവുമായി ജെ.എസ്. അഖിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വിഷമമുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിൽ. സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ചിലർ ഇടപെടൽ നടത്തിയെന്നും തന്നെ ചവിട്ടി അരച്ച് മാറ്റിനിർത്തിയെന്നും അഖിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി തന്നെ പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശത്തോടായിരുന്നു അഖിലിന്റെ പ്രതികരണം.

അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ ഉമ്മൻചാണ്ടിക്കും വിഷമമുണ്ടായിരുന്നുവെന്ന് അഖിൽ പറഞ്ഞു. കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ മാറിനിന്നത് ഉമ്മൻചാണ്ടിക്ക് വേദനയുണ്ടാക്കാതിരിക്കാനായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ വിഷമമുണ്ടെന്നും ഒരു വിവാദത്തിലും പങ്കാളിയാകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മൻചാണ്ടിയുടെ ആദർശ രാഷ്ട്രീയത്തിനൊപ്പമാണ് താനെന്നും അഖിൽ പറഞ്ഞു. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കണം തെരഞ്ഞെടുപ്പ് തീരുമാനങ്ങൾ. കഴക്കൂട്ടത്ത് ബിജെപി വിജയിച്ചുനിൽക്കുന്ന സാഹചര്യം പാർട്ടി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉമ്മൻചാണ്ടി നൽകിയ പട്ടിക ഒരു രാത്രി കൊണ്ട് വെട്ടിമാറ്റിയെന്നും ഇതിന് പിന്നിൽ ആരാണെന്ന് അന്വേഷിച്ചാൽ കാര്യങ്ങൾ വ്യക്തമാകുമെന്നും അഖിൽ ആരോപിച്ചു. കുതികാൽവെട്ടിന് പ്രാധാന്യം നൽകുന്ന രാഷ്ട്രീയമായിരുന്നില്ല ഉമ്മൻചാണ്ടിയുടേതെന്നും അദ്ദേഹം പറഞ്ഞു.

രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശത്തിന് പിന്നാലെ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടക്കുന്നുണ്ടെന്നും അഖിൽ ആരോപിച്ചു. പാർട്ടി വിരുദ്ധമായ അഭിപ്രായങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നും ചിലർ തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം നടക്കണമെന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix