Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CrimeNews

വിവിധ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ അങ്കമാലി മഞ്ഞപ്ര സ്വദേശി ബെറ്റിൻ (48)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങിയ കേസുകളിൽ ബെറ്റിൻ പ്രതിയാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ ആഷിക്ക് മനോഹരൻ കൊല്ലപ്പെട്ട കേസിൽ ആറാം പ്രതിയാണ് ഇയാൾ. 2025ന്റെ തുടക്കത്തിൽ ബെറ്റിനെതിരെ […]
Read more

ഭാര്യയെ തിരികെ ലഭിക്കാൻ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കാനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയതായി പരാതി. ഒഡീഷയിലെ തേബദമുണ്ഡ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. കൊലപാതകത്തിന് ശേഷം വെട്ടിയെടുത്ത തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ ശത്രുഘ്ന സാഹു (40) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തേബദമുണ്ഡ സ്വദേശിയായ സന്തോഷ് ഖർസെൽ (45) ആണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 18 മുതൽ സന്തോഷിനെ കാണാനില്ലായിരുന്നു. ഓഗസ്റ്റ് 21ന് ബഗഡ ഗ്രാമത്തിലെ കുളത്തിൽ നിന്ന് തലയില്ലാത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സന്തോഷിനെ അവസാനമായി […]
Read more

കുന്നംകുളത്ത് യുവാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളം പഴഞ്ഞി പെരുംതുരുത്തി സെന്ററിൽ യുവാക്കളെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. പെരുംതുരുത്തി സ്വദേശികളായ ശ്രീജിത്ത്, മിഥുൻ കൃഷ്ണ എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 19ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. പെരുംതുരുത്തി സെന്ററിൽ ബൈക്കിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന നിസ്സാമിനോടും സുഹൃത്ത് അലിയോടും പ്രതികൾ സ്കൂട്ടറിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ നിസ്സാമിനെയും അലിയെയും മർദ്ദിച്ചു. ഇതിനിടെ ഒന്നാം […]
Read more

പത്തനംതിട്ടയിൽ ബന്ധുവിന്റെ മർദ്ദനമേറ്റ് 45കാരൻ മരിച്ചു

പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ ബന്ധുവിന്റെ മർദ്ദനമേറ്റ് 45കാരൻ മരിച്ചു. കുളത്തുമൺ അംബേദ്കർ ഉന്നതിയിലെ അനിലാണ് മരിച്ചത്. സംഭവത്തിൽ അനിലിന്റെ ജ്യേഷ്ഠന്റെ മകനായ 27കാരൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ഒമ്പത് മണിക്ക് ശേഷമാണ് സംഭവം. സുധീഷിന്റെ പിതാവ് കുളത്തുമണ്ണിൽ നിർമിച്ച വീട്ടിലാണ് അനിൽ താമസിച്ചിരുന്നത്. ഈ വീടുമായി ബന്ധപ്പെട്ട് അനിലും സുധീഷും തമ്മിൽ നേരത്തെയും തർക്കമുണ്ടായിരുന്നുവെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിലും പരാതി […]
Read more

സംശയത്തെ തുടർന്ന് തർക്കം; അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കാഞ്ചീപുരം സ്വദേശി സോമസുന്ദരം (28) ആണ് ഭാര്യ സോണിയയെ (28) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. ഹോം ഗാർഡായ സോമസുന്ദരവും സോണിയയും ആറുമാസം മുൻപാണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. സോണിയ ഗർഭിണിയായതോടെ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സോമസുന്ദരം സംശയം പ്രകടിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് […]
Read more

സ്വത്ത് തട്ടാന്‍ വ്യാജ പോക്‌സോ കേസ്; പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ അന്വേഷണം

മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാൻ സഹായിച്ചെന്നും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരെ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവിട്ടു. ഇടുക്കി മുട്ടം സ്വദേശികളായ രമ്യ ജെ. കളപ്പുരയും ഭർത്താവ് ടിജോ ഫിലിപ്പും നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ പറയുന്നതനുസരിച്ച്, പരാതിക്കാരിയുടെ ബന്ധുക്കൾക്ക് വേണ്ടി സ്വത്ത് തട്ടിയെടുക്കാൻ സി.ഐ ശ്രമിച്ചു. ഇതിനായി തങ്ങളെയിരുവരെയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും അവർ ആരോപിച്ചു. കേസെടുത്തതിന് ശേഷം 3.5 […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ട് ശ്രീലങ്കൻ സ്വദേശികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യോമ മാർഗം കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അപൂർവ മയക്കുമരുന്ന് ശേഖരം കുവൈത്ത് സുരക്ഷാസേന പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ശ്രീലങ്കൻ സ്വദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എയർ ഫ്രൈറ്റ് വഴി എത്തിയ തപാൽ പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധനയിൽ 10 ബൾബുകൾക്കുള്ളിൽ പുസ്തകത്തിന്റെ രൂപത്തിൽ ഒളിപ്പിച്ച 210 ലഹരിമരുന്ന് ഷീറ്റുകൾ കണ്ടെത്തി. പാഴ്സൽ കൈപ്പറ്റാനെത്തിയ ആദ്യ […]
Read more

വ്യവസായിയുടെ 5 കോടി രൂപ തട്ടിയെന്ന പരാതി; പരാതിക്കാരനുമായി വിവാഹം കഴിച്ചിരുന്നുവെന്ന് റോഷ്നി

തിരുവനന്തപുരം: വ്യവസായിയിൽ നിന്ന് അഞ്ച് കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി റോഷ്ണി സുരേഷ് ആരോപണങ്ങൾ നിഷേധിച്ചു. ഇത് ഹണി ട്രാപ്പ് കേസല്ലെന്നും പരാതിക്കാരനായ വ്യവസായി വിജയകുമാറിനെ താൻ വിവാഹം കഴിച്ചിരുന്നെന്നും റോഷ്ണി പറഞ്ഞു. 2022-ൽ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നതെന്നും പിന്നീട് വിജയകുമാറിന് മറ്റൊരു കുടുംബമുണ്ടെന്ന് അറിഞ്ഞതായും റോഷ്ണി പറഞ്ഞു. വിജയകുമാറുമായി ബിസിനസ് ഇടപാടുകളും ഉണ്ടായിരുന്നുവെന്നും, അദ്ദേഹത്തിനെതിരെ താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ ആരോപിച്ചു. തെലങ്കാന സ്വദേശിയായ വ്യവസായി വിജയകുമാറാണ് […]
Read more

ഔദ്യോഗിക വാഹനത്തിൽനിന്ന് മദ്യവും ചീട്ടും പിടിച്ചെടുത്തു; എസ്.ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് നാട്ടുകാർ

ഇടുക്കി: കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ റോയ് സുകുമാരനെയും ഡ്രൈവറെയും നാട്ടുകാർ തടഞ്ഞുവെച്ചു. ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയെന്നാരോപിച്ചാണ് നടപടി. തൊടുപുഴ മങ്ങാട്ടുകവലയിൽ ലോകകപ്പ് ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ ആളുകൾ ഒത്തുകൂടിയ സ്ഥലത്താണ് സംഭവം നടന്നത്. ഡ്യൂട്ടി സമയത്ത് എസ്.ഐയും ഡ്രൈവറും മദ്യപിച്ചെത്തിയെന്ന പരാതിയെ തുടർന്ന് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് വാഹനം തടയുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാഹനത്തിനുള്ളിൽ നിന്ന് മദ്യക്കുപ്പികളും ചീട്ടും നിരോധിത പുകയില […]
Read more

വെമ്പായം ബാറിലെ സംഘര്‍ഷം; പെട്രോള്‍ ഉപയോഗിച്ച് ബാര്‍ കത്തിച്ചു

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തീകൊളുത്തൽ ആക്രമണത്തിൽ വധശ്രമത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പെട്രോൾ ഒഴിച്ച് മറ്റുള്ളവരെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ നന്നാട്ടുകാവ് സ്വദേശിയായ അനീഷിനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് വെമ്പായത്തെ ബാറിൽ സംഭവം നടന്നത്. ബാറിലെ എസി മുറിയിൽ സുഹൃത്തുക്കൾ ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്. തർക്കത്തിന് പിന്നാലെ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങി വന്ന് മറ്റുള്ളവരുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ അനീഷിന്റെ ദേഹത്തേക്കും തീ പടർന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix