Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

29 വർഷമായി ഒളിവിൽ കഴിഞ്ഞ വധശ്രമക്കേസ് പ്രതി പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വധശ്രമക്കേസിൽ 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. കരവാരം വില്ലേജിലെ തോട്ടക്കാട് കാട്ടിൽ പുത്തൻവീട്ടിൽ ജലാലുദ്ദീനാണ് അറസ്റ്റിലായത്.

1995 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫിൽ പോകുന്നതിനായി നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. ഇതിന്റെ പേരിൽ ജലാലുദ്ദീനും സഹോദരന്മാരും ചേർന്ന് നഗരൂർ സ്വദേശി സൈനുലാബ്ദീനെ വെട്ടി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.

കേസിൽ പ്രതിയായ ജലാലുദ്ദീൻ കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. ഈ സംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

ആറ്റിങ്ങൽ ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, അഭിലാഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix