Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും പവര്‍കട്ട് വരുമോ? ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ നവംബറിൽ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിലയിരുത്തൽ. സർക്കാർ അനുമതി വൈകിയതാണ് വൈദ്യുതി കരാർ നഷ്ടപ്പെടാൻ കാരണമെന്നാണ് ആരോപണം. കെഎസ്ഇബി പലതവണ കത്തുകൾ നൽകിയിട്ടും സമയബന്ധിതമായി തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായില്ല. ഒരു മാസത്തോളം തീരുമാനം നീണ്ടതോടെയാണ് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകുന്നതിൽനിന്ന് പിന്മാറിയത്.

രാത്രികാലങ്ങളിൽ 1200 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്നായിരുന്നു ഹിമാചൽ പ്രദേശുമായുള്ള ധാരണ. ഈ മാസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാൻ പ്രധാനമായും സഹായിച്ചത് ഹിമാചലിൽനിന്ന് ലഭിച്ച വൈദ്യുതിയായിരുന്നു. അടുത്ത വർഷം മേയ് വരെയുള്ള വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ സഹായകമാകുമായിരുന്ന സാഹചര്യം സർക്കാർ അനുമതി വൈകിയതോടെ നഷ്ടമായെന്നാണ് വിലയിരുത്തൽ.

നവംബർ ഒന്നിന് രാത്രി മുതൽ സംസ്ഥാനത്ത് 1280 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. റിയൽ ടൈം വിപണിയിൽ ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകും.

പ്രതിസന്ധി സംബന്ധിച്ച വിശദമായ റിപ്പോർട്ട് വീണ്ടും സർക്കാരിന് കൈമാറാനാണ് കെഎസ്ഇബിയുടെ തീരുമാനം. നിലവിലെ വൈദ്യുതി ലഭ്യത, പ്രതീക്ഷിക്കുന്ന കുറവ്, നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരാനുള്ള സാഹചര്യം എന്നിവ വിശദീകരിച്ചായിരിക്കും പുതിയ കത്ത് നൽകുക.

ഹിമാചലിൽനിന്നുള്ള വൈദ്യുതി ലഭ്യത നിലച്ചതോടെ വരും മാസങ്ങളിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത എങ്ങനെ നിറവേറ്റുമെന്നത് സർക്കാരിനും കെഎസ്ഇബിക്കും മുന്നിലെ പ്രധാന വെല്ലുവിളിയാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix