കണ്ണൂർ: തളിപ്പറമ്പിൽ ഭർതൃഗൃഹത്തിൽ വെച്ച് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹൻ (31) ആണ് ചികിത്സയിലിരിക്കെ മരിച്ചത്.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രവീണ സ്വയം തീകൊളുത്തിയത്. സംഭവത്തിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് പ്രവീണ താമസിച്ചിരുന്നത്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)




