ലിസ്ബണ്‍: ഒടുവില്‍ ദേശീയ ടീം വിട്ടതില്‍ മൗനം വെടിഞ്ഞ് പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നേഷന്‍സ് ലീഗിനിടയില്‍ സംഭവിച്ച കാര്യങ്ങളാണ് താരം വിശദീകരിക്കുന്നത്. പോര്‍ച്ചുഗലിന്റെ മുഖ്യപരിശീലകന്‍ ഹോര്‍ഹെ ജിസ്യൂസ് വാക്കുപാലിച്ചില്ലന്ന് 41 കാരനായ താരം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. നവംബറിലെ അടുത്ത മത്സരത്തിനായി താന്‍ ദേശീയ ടീമിന് ലഭ്യമാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ഇപ്പോൾ റിട്ടയർ ചെയ്യില്ലെന്ന ഉറപ്പം താരം നൽകുന്നു.
കളിക്കളത്തിലെ സമയത്തെക്കുറിച്ച് കോച്ച് തന്നെ നിരന്തരം കബളിപ്പിച്ചുവെന്നും, തന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി ദേശീയ ടീം വിട്ടുപോകുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നുവെന്നും റൊണാള്‍ഡോ പറയുന്നു. പരിശീലകന്‍ പറഞ്ഞിട്ടായിരുന്നു വാം അപ്പ് ചെയ്തത്. നോര്‍വേക്കെതിരെ മുപ്പത് മിനിറ്റ് കളിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പക്ഷേ ആ വാക്ക് കോച്ച് പാലിച്ചില്ല. കാര്യങ്ങള്‍ മാധ്യമങ്ങളോട് തുറന്നു പറയുമെന്ന വാക്കും അദ്ദേഹം പാലിച്ചില്ല. നോര്‍വെയ്‌ക്കെതിരായ മത്സരത്തിന് ശേഷം ആരാധകരെ അഭിവാദ്യം ചെയ്യാന്‍ സാധിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് റൊണാള്‍ഡോ തന്റെ പ്രസ്താവന അവസാനിപ്പിച്ചത്.


