Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹവാല ഇടപാട് ആരോപണം; റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഹവാല ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എസ്ഐടി സംഘമാണ് മൊഴിയെടുത്തത്. എസ്പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഹമ്മദ് റിയാസുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും റിയാസ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് എസ്ഐടിക്ക് മൊഴി നൽകിയതായി അറിയിച്ചു.

നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി മൊഴിയെടുത്തതായി വാരിസ് ആരോപിച്ചു. ഭീഷണിപ്പെടുത്തി ചില രേഖകളിൽ ഒപ്പിടുവിച്ചെന്നും പിന്നീട് ആ മൊഴികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇഡിക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് ഇഡി ആവശ്യപ്പെടുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. റിയാസിന്റെ മറ്റൊരു സുഹൃത്തായ നിഖിലിനും ചോദ്യം ചെയ്യലിനായി എസ്ഐടി നോട്ടീസ് നൽകിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽ നിന്ന് മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix