ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട അപ്പീലുകളിൽ വോട്ടർ പട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവരുടെ പരാതികൾക്ക് മുൻഗണന നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
ആകെ ലഭിച്ച 38.31 ലക്ഷം അപ്പീലുകളിൽ 22.21 ലക്ഷവും വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യപ്പെട്ടവരുടേതാണ്. ഈ പരാതികൾ ആദ്യം പരിഗണിച്ച് തീർപ്പാക്കണമെന്നാണ് കോടതിയുടെ നിർദേശം.
കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽനിന്നുള്ള അപ്പീലുകൾക്കും പ്രത്യേക പരിഗണന നൽകണം. പരാതികൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ട്രൈബ്യൂണലുകളുടെ എണ്ണം വർധിപ്പിക്കാനും സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഇതിനായി കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ആലോചിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.


