Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectionCommission

വോട്ടർമാരെ ചേർക്കാൻ പ്രത്യേക യജ്ഞം; വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്ക്

തിരുവനന്തപുരം: അർഹരായ പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് പ്രത്യേക പ്രചാരണ യജ്ഞം ആരംഭിച്ചു. ഒക്ടോബർ 15 മുതൽ ആരംഭിച്ച യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബർ 31 വരെ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുകൾ പ്രവർത്തിക്കും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കുന്നതിനും പേര് ചേർക്കുന്നതിനുള്ള അപേക്ഷയായ ഫോം 6 സമർപ്പിക്കാൻ സഹായം തേടുന്നതിനും ഹെൽപ്പ് ഡെസ്കുകളെ സമീപിക്കാം. ഇതിനായി 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറും പ്രവർത്തിക്കും. പേര് ചേർക്കാനും തിരുത്താനും വിവിധ ഫോമുകൾ പുതിയ വോട്ടർമാർക്കും […]
Read more

മുതലയെ പേടിച്ചിട്ടില്ലെന്ന് പറഞ്ഞ നേതാവിന് പാറ്റകളെ പേടി: പ്രകാശ് രാജ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഗ്യാനേഷ് കുമാറിനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ ഉടൻ മോചിപ്പിച്ച് ജനങ്ങളുടെ കോടതിയിലേക്ക് കൊണ്ടുവരണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഭരണരീതികളെ പരിഹസിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ചെറുപ്പകാലത്ത് മുതലയെപ്പോലും പേടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന ഭരണാധികാരികൾ ഇന്ന് പാറ്റകളെപ്പോലും ഭയപ്പെടുന്നുവെന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. സർക്കാരിന്റെ […]
Read more

‘മോദിയുടെ കസേര തെറിപ്പിച്ച് ഗ്യാനേഷിനെ ജയിലിൽ അടയ്ക്കും വരെ പോരാട്ടം തുടരും’

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കേന്ദ്രസർക്കാർ അസാധാരണമായ സംരക്ഷണം നൽകുകയാണെന്ന് ആരോപിച്ച് വിദ്യാർത്ഥി സംഘടനകൾ. ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മുൻ മുഖ്യമന്ത്രിമാരെപ്പോലും പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് വിശദീകരണം നൽകണമെന്നും സി.ജെ.പി കൺവീനർ അഭിജിത് ദീപ്കെ ആവശ്യപ്പെട്ടു. സി.ജെ.പി, എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ മോദിയെ സഹായിച്ചതിന്റെ പ്രത്യുപകാരമായാണോ ഗ്യാനേഷ് കുമാറിന് ഇത്രയധികം സംരക്ഷണം നൽകുന്നതെന്നും ദീപ്കെ ചോദിച്ചു. ‘വൺ നേഷൻ വൺ ഇലക്ഷൻ’ […]
Read more

ലുധിയാന വോട്ടര്‍ പട്ടികയില്‍ ‘ഭഗത് സിംഗും’; വിശദീകരണവുമായി അധികൃതര്‍

ലുധിയാന: പഞ്ചാബിലെ വോട്ടർ പട്ടികയിൽ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിനോട് സാദൃശ്യമുള്ള ചിത്രം ഉൾപ്പെട്ടത് വിവാദത്തിൽ. ലുധിയാന ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലാണ് പിഴവ് കണ്ടെത്തിയത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി തിരഞ്ഞെടുപ്പ് അധികൃതർ രംഗത്തെത്തി. കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ട പിഴവ് പ്രത്യേക തീവ്ര പരിഷ്‌കരണ നടപടിയായ എസ്‌ഐആറിലൂടെ തിരുത്തിയെന്നും അന്തിമ പട്ടികയിൽ തെറ്റായ ചിത്രം ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ലുധിയാന ഈസ്റ്റ് മണ്ഡലത്തിലെ 38-ാം ഭാഗത്ത് സീരിയൽ നമ്പർ 422-ൽ ഉൾപ്പെട്ട അമൻ കുമാർ […]
Read more

ദില്ലിയിൽ യുദ്ധസമാന സാഹചര്യം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: ഡല്‍ഹിയിൽ നിലവിലുള്ള സാഹചര്യം അപൂർവമാണെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സമാധാനപരമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന പൗരന്മാരെ നേരിടാൻ ദില്ലിയെ കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് തരൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് താൻ ദില്ലിയിൽ തിരിച്ചെത്തിയതെന്നും നഗരത്തിലുടനീളം യുദ്ധസമാനമായ അന്തരീക്ഷമാണ് കാണാനായതെന്നും തരൂർ പറഞ്ഞു. ഓരോ നൂറ് മീറ്ററിലും ചെക്ക്പോസ്റ്റുകൾ, റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ, വാഹനങ്ങളുടെ […]
Read more

അഭിജീത് ദീപ്കേ കസ്റ്റഡിയിൽ; വിമാനത്തിനുള്ളിൽ നിന്നും കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കേയെ കസ്റ്റഡിയിലെടുത്ത് ദില്ലി പൊലീസ്. വിമാനത്തിൽനിന്ന് ഇറങ്ങുംമുമ്പാണ് ദീപ്കേയെയും ഒപ്പമുണ്ടായിരുന്ന സിജെപി വക്താവ് സൗരവ് ദാസ്, ആഷുതോഷ് രംഗ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനായാണ് നേതാക്കൾ ദില്ലിയിലെത്തിയത്. എന്നാൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ പോലും സാധിച്ചില്ലെന്ന് അഭിജീത് ദീപ്കേ പ്രതികരിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ പൊലീസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. […]
Read more

സിജെപി പ്രതിഷേധത്തിന് മുന്നേ ദില്ലിയിലുടനീളം പൊലീസ് നടപടി, ധ്രുവ് റാഠി കസ്റ്റഡിയിൽ

ന്യൂഡൽഹി: സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും യൂട്യൂബറുമായ ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 7.30ഓടെ ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ നിന്നാണ് ദില്ലി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഗ്യാനേഷ് കുമാറിനെതിരെ ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനായിരുന്നു ധ്രുവ് റാഠിയുടെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി ദില്ലിയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ദില്ലിയിലേക്ക് എത്തിയവരെ പൊലീസ് നേരത്തേ തന്നെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. 200-ലധികം പേരെ […]
Read more

‘ഗ്യാനേഷ് ഇറ്റ്‌സ് ഡണ്‍ ബ്രോ’; ഇന്ന് രാഷ്ട്രപതി ഭവന്‍ മാര്‍ച്ച്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി ഇന്ത്യാ സഖ്യം. തുടർച്ചയായ നാലാം ദിവസവും പ്രതിഷേധം തുടരുന്ന പ്രതിപക്ഷ സഖ്യം ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് മാർച്ചിന് തീരുമാനമായത്. ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ ഉൾപ്പെടുത്തിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറാനാണ് ഇന്ത്യാ സഖ്യത്തിന്റെ നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചാൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പത്തംഗ സംഘം രാഷ്ട്രപതിയെ […]
Read more

മൂന്നാം ദിനവും പ്രക്ഷുബ്ദമായി രാജ്യ തലസ്ഥാനം; എംപിമാര്‍ രാജ്ഘട്ടിലെത്തി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം മൂന്നാം ദിവസവും ഡൽഹിയിൽ ശക്തമായി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് മാർച്ച് നടത്തി. മൂന്ന് ബസുകളിലായാണ് എംപിമാർ യാത്ര തിരിച്ചത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി എന്നിവർ ആദ്യ ബസിലായിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും പ്രതിഷേധത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) […]
Read more

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ്; ഒക്ടോബർ 15 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങളിൽ തിരുത്തലുകൾ വരുത്തുന്നതിനുമായി ഒക്ടോബർ 15 മുതൽ 31 വരെ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സജിത്ത് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി പ്രത്യേക ഡ്രൈവിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും. അപേക്ഷാ നടപടികളുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും സഹായങ്ങൾക്കും ഇവിടെനിന്ന് സേവനം ലഭ്യമാകും. അപേക്ഷാ നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി നേരത്തെ അധികമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix