Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ElectionCommission

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; പ്രതിരോധം തീര്‍ക്കാന്‍ BJP

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം രാജ്യതലസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുന്നതിനിടെ, കേരളത്തിൽ പ്രതിരോധ പ്രതിഷേധവുമായി ബിജെപി. സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം. ‘ഇല്ലീഗൽ മുഖ്യമന്ത്രി’ എന്ന മുദ്രാവാക്യം ഉയർത്തിയാകും ബിജെപിയുടെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. രാഹുൽ ഗാന്ധി ‘ഇല്ലീഗൽ പ്രധാനമന്ത്രി’ എന്ന പ്രചാരണം നടത്തിയെന്ന ബിജെപി ആരോപണത്തിന് മറുപടിയായാണ് പുതിയ ക്യാമ്പയിൻ. എൻഡിഎ ജനങ്ങൾക്കൊപ്പമാണെന്ന സന്ദേശം ശക്തമായി ഉയർത്തിക്കാട്ടണമെന്നും കേന്ദ്ര സഹമന്ത്രി രാജീവ് […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; ഇന്ന് രാജ്ഘട്ടിലേക്ക് മാർച്ച്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും. തുടർച്ചയായ മൂന്നാം ദിവസവും ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് ഇന്ത്യ സഖ്യത്തിലെ പ്രതിപക്ഷ എംപിമാരുടെ നീക്കം. ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഇന്ന് രാജ്ഘട്ടിലേക്ക് മാർച്ച് നടത്താനാണ് ആലോചന. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതിപക്ഷ എംപിമാർക്ക് ഉച്ചഭക്ഷണത്തിന് ക്ഷണം നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ശേഷം എംപിമാർ പ്രതിഷേധവുമായി രാജ്ഘട്ടിലേക്ക് നീങ്ങാനാണ് തീരുമാനം. കൂടുതൽ പ്രതിപക്ഷ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് സൂചന. […]
Read more

പ്രതിഷേധാ​ഗ്നി; രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ കയറ്റുകയായിരുന്നു. പൊലീസിന്റെ നടപടിയെ പ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ നീക്കി. റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെയും പൊലീസ് നീക്കി. നേതാക്കളെ കസ്റ്റഡിയിലെടുത്ത ബസിന് മുകളിൽ പ്രവർത്തകർ കയറി പ്രതിഷേധിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രവർത്തകർ. തന്നെ […]
Read more

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനം; ഭിന്നവിധിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷൻ നിയമനം സംബന്ധിച്ച കേസിലെ ഭിന്നവിധി തിരിച്ചുവിളിക്കണമെന്ന അപേക്ഷയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തീരുമാനം എടുക്കും. അപേക്ഷ പരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കുന്ന സമിതിയിൽ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിനെതിരായ ഹർജി വിശാല ബെഞ്ചിന് വിട്ടുകൊണ്ടുള്ള വിധി തിരിച്ചുവിളിക്കണമെന്നാണ് അപേക്ഷയിലെ ആവശ്യം. ഭിന്നവിധി പുറപ്പെടുവിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ മകൻ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് വിധി തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അപേക്ഷ […]
Read more

ടിവികെയുടെ ‘വിസിൽ’ ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു; പോളിങ് ഉദ്യോഗസ്ഥനെ നീക്കി

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ബൂത്തിൽ വയോധികയായ വോട്ടറോട് ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി. സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ട പോളിങ് പിന്നീട് പുതിയ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ പുനഃരാരംഭിച്ചു. ധാരാപുരം മണ്ഡലത്തിലെ കൊളിഞ്ചിവാടി മേഖലയിലെ പോളിങ് ബൂത്തിലാണ് സംഭവം. തങ്കമണി എന്ന പോളിങ് ഉദ്യോഗസ്ഥൻ തമിഴക വെട്രി കഴകത്തിന് (ടിവികെ) അനുവദിച്ച ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ വയോധികയോട് നിർദേശിച്ചതായാണ് ആരോപണം. സംഭവം […]
Read more

കേരളത്തിലും SIR ല്‍ അവ്യക്തത; കന്നി വോട്ടര്‍മാര്‍ എത്രയെന്ന് വെളിപ്പെടുത്താതെ കമ്മീഷന്‍

തിരുവനന്തപുരം: രാജ്യത്ത് വോട്ട് ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുന്നതിനിടെ കേരളത്തിലെ വോട്ടർപട്ടികയുടെ എസ്‌ഐആർ കണക്കുകളിലും അവ്യക്തത. എസ്‌ഐആർ അന്തിമപട്ടികയിൽ തിരിച്ചെത്തിയ 15 ലക്ഷത്തിലേറെ വോട്ടർമാരിൽ കന്നി വോട്ടർമാർ എത്രയെന്ന കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. പുതിയ സോഫ്റ്റ്‌വെയർ സംവിധാനത്തിൽ കന്നി വോട്ടർമാരെ പ്രത്യേകം തിരിച്ചറിയാൻ കഴിയില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. എസ്‌ഐആറിന് മുമ്പ് കേരളത്തിൽ 2,78,50,855 വോട്ടർമാരുണ്ടായിരുന്നു. എന്നാൽ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ വോട്ടർമാരുടെ എണ്ണം 2,54,42,352 ആയി കുറഞ്ഞു. അതായത് 24,08,503 വോട്ടർമാർ കരട് പട്ടികയിൽ […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഡൽഹിയിൽ 6 കേസുകൾ, 18 പേർ അറസ്റ്റിൽ

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് സൂചന നൽകി. മാധ്യമപ്രവർത്തകയെ ഉപദ്രവിച്ചെന്ന ആരോപണം നേരിടുന്ന എസിപി വിവേക് ഭഗത്തിനെതിരായ ദൃശ്യങ്ങൾ വ്യാജമാണെന്ന നിലപാടിലാണ് ഡൽഹി പൊലീസ്. എസിപിയെ മോശമായി ചിത്രീകരിക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ […]
Read more

ഗ്യാനേഷ് കുമാറിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമനടപടികളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫോം 6-ൽ വരുത്തിയ മാറ്റം അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. മാറ്റം വരുത്തിയ ഫോം 6 തങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയാണ് സുപ്രീം കോടതി നോട്ടീസ് […]
Read more

ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യം ശക്തം; ”ജന്തർ മന്തറിൽ പ്രതിഷേധക്കൊടുങ്കാറ്റ്”

രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയും വോട്ടവകാശത്തിന്റെ സംരക്ഷണവും വീണ്ടും വലിയ രാഷ്ട്രീയ ചർച്ചയാകുകയാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം ദേശീയ രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. വോട്ടർ പട്ടികയിലെ മാറ്റങ്ങളും പ്രത്യേക തീവ്ര പരിശോധനയായ എസ്.ഐ.ആർ നടപടികളുമാണ് പ്രതിഷേധത്തിന് പ്രധാന കാരണം. വോട്ടർ പട്ടികയിൽ നിന്ന് വലിയ തോതിൽ പേരുകൾ ഒഴിവാക്കിയെന്ന ആരോപണമാണ് പ്രതിപക്ഷവും വിവിധ സംഘടനകളും ഉയർത്തുന്നത്. അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് […]
Read more

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം; ഡൽഹിയിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ടാലറിയാവുന്ന ആളുകൾക്കെതിരെയാണ് കേസെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും കൊണാട്ട് പ്ലേസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. ഔദ്യോഗിക ഉത്തരവ് ലംഘിക്കൽ, പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തി ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമാണ് കേസുകൾ. എഫ്ഐആറിൽ വ്യക്തികളെയോ സംഘടനകളെയോ പ്രതികളായി ചേർത്തിട്ടില്ല. എന്നാൽ പ്രതിഷേധം സംഘടിപ്പിച്ചവരുടെയും സംഘടനകളുടെയും വിവരങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix