Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദില്ലിയിൽ യുദ്ധസമാന സാഹചര്യം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഡല്‍ഹിയിൽ നിലവിലുള്ള സാഹചര്യം അപൂർവമാണെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സമാധാനപരമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന പൗരന്മാരെ നേരിടാൻ ദില്ലിയെ കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് തരൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് താൻ ദില്ലിയിൽ തിരിച്ചെത്തിയതെന്നും നഗരത്തിലുടനീളം യുദ്ധസമാനമായ അന്തരീക്ഷമാണ് കാണാനായതെന്നും തരൂർ പറഞ്ഞു. ഓരോ നൂറ് മീറ്ററിലും ചെക്ക്പോസ്റ്റുകൾ, റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ, വാഹനങ്ങളുടെ ടയറുകൾ തകർക്കാൻ കഴിയുന്ന സ്പൈക്ക് സ്ട്രിപ്പുകൾ എന്നിവ സ്ഥാപിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 22,000 പൊലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചതായും നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും തരൂർ ആരോപിച്ചു.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ 250 ട്രെയിനുകൾ റദ്ദാക്കിയതായും 45 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടതായും വീടുകളിൽനിന്നും തെരുവുകളിൽനിന്നും യുവാക്കളെ കസ്റ്റഡിയിലെടുക്കുന്നതായും അദ്ദേഹം ആരോപിച്ചു. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തിയതും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിച്ചതും ആശങ്കാജനകമാണെന്നും തരൂർ പറഞ്ഞു.

പൗരന്മാർക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും ജനാധിപത്യത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നവരെ അടിച്ചമർത്തുകയല്ല വേണ്ടതെന്നും തരൂർ വ്യക്തമാക്കി. ദില്ലിയിലെ ജന്തർമന്തർ പ്രതിഷേധങ്ങൾക്കായി അനുവദിച്ചിട്ടുള്ള സ്ഥലമാണെങ്കിലും അവിടേക്കുള്ള റോഡുകൾ പോലും നിയന്ത്രിത മേഖലകളാക്കിയതായി അദ്ദേഹം വിമർശിച്ചു.

സ്ത്രീകൾക്ക് സംരക്ഷണം ആവശ്യമായ സന്ദർഭങ്ങളിൽ കാണാത്ത സുരക്ഷാ സംവിധാനങ്ങളും അടിയന്തര നടപടികളും പ്രതിഷേധങ്ങളുടെ സമയത്ത് എങ്ങനെയാണ് ഇത്ര വ്യാപകമായി നടപ്പാക്കുന്നതെന്ന് സ്ത്രീകൾ ചോദ്യം ചെയ്യണമെന്നും തരൂർ പറഞ്ഞു. കസ്റ്റഡിയിലുള്ളവരെ വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിങ്കളാഴ്ച പ്രതിഷേധക്കാർ വീണ്ടും എത്തുമ്പോൾ അധികൃതർ തലസ്ഥാനത്തെ വീണ്ടും അടച്ചിടുമോയെന്നും അദ്ദേഹം ചോദിച്ചു. യുവതലമുറയ്ക്ക് അപ്രഖ്യാപിത അടിയന്തരാവസ്ഥയേക്കാൾ മികച്ച ജനാധിപത്യ അന്തരീക്ഷമാണ് ലഭിക്കേണ്ടതെന്നും തരൂർ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷതയിൽ ആത്മവിശ്വാസമുള്ള സർക്കാർ അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളെ സ്വാഗതം ചെയ്യണമെന്നും തരൂർ പറഞ്ഞു. ചോദ്യങ്ങളെ ഭയന്ന് തലസ്ഥാനത്തെ സുരക്ഷാ കോട്ടയാക്കി മാറ്റുന്നത് സംശയങ്ങൾ കൂടുതൽ ആഴത്തിലാക്കുകയേയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സർക്കാർ നൽകേണ്ടത് ഉത്തരങ്ങളാണ്, ലാത്തിയടിയല്ല. അഭിപ്രായപ്രകടനത്തിനുള്ള അവസരമാണ് വേണ്ടത്, അടിച്ചമർത്തലല്ല,” എന്നായിരുന്നു തരൂരിന്റെ വിമർശനം.

തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള പൊതുജനവിശ്വാസം ബാരിക്കേഡുകൾ സ്ഥാപിച്ചതുകൊണ്ട് വീണ്ടെടുക്കാനാവില്ലെന്നും ജനങ്ങളുടെ ചോദ്യങ്ങൾക്ക് വേഗത്തിൽ മറുപടി നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ചോദ്യം ചെയ്യുന്നവരോട് ഭരണകൂടം എങ്ങനെ പെരുമാറുന്നു എന്നതാണ് ജനാധിപത്യത്തിന്റെ കരുത്ത് അളക്കാനുള്ള മാനദണ്ഡമെന്നും നിലവിലെ സാഹചര്യം ലജ്ജാകരവും ന്യായീകരിക്കാനാവാത്തതുമാണെന്നും തരൂർ തന്റെ പോസ്റ്റിൽ കുറിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix