Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: DelhiProtest

രണ്ടാംഘട്ട ഡൽഹി പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; കേസുകൾ റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സുപ്രീം കോടതിയെ അറിയിച്ചു. ജൂലൈ 20ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്‌ഐആറുകൾ പിൻവലിക്കുമെന്നതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സിജെപിക്ക് നൽകിയ ഉറപ്പുകളിൽ കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുമെന്ന് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി പാർട്ടി വ്യക്തമാക്കിയത്. സിജെപി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം; RSS നേതാവ് ടിജി മോഹൻദാസ് കസ്റ്റഡിയിൽ

കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിക്കുകയും വെടിവെച്ച് കൊല്ലണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തെന്ന കേസിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലെത്തിയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ടിജി മോഹൻദാസിനെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും. കേസെടുത്ത് പതിനൊന്നാം ദിവസമാണ് പൊലീസ് നടപടി. ദില്ലിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള ടിജി മോഹൻദാസിന്റെ പരാമർശമാണ് കേസിന് ആധാരം. […]
Read more

വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവം: ടിജി മോഹൻദാസിൻ്റെ വീട്ടിൽ പൊലീസ്

കൊച്ചി: ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ അധിക്ഷേപിച്ച് പരാമർശം നടത്തിയെന്ന കേസിൽ ടി.ജി. മോഹൻദാസിന്റെ വീട്ടിൽ പൊലീസ് പരിശോധന. എറണാകുളം മട്ടാഞ്ചേരിയിലെ വീട്ടിലാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സംഘം എത്തിയത്. ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് ടി.ജി. മോഹൻദാസ് നടത്തിയതെന്നാണ് പരാതി. സംഭവത്തിൽ ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോനായിരുന്നു. പിന്നാലെ നിരവധി പരാതികളും ലഭിച്ചു. സൈബർ സെൽ ഓപ്പറേഷൻസ് ഐജിക്കാണ് അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ […]
Read more

പെല്ലറ്റ് ഗൺ പ്രയോഗം; പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ പ്രതിഷേധക്കാരെ നേരിട്ട പൊലീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. പ്രതിഷേധത്തിന്റെ പേരിൽ പൊലീസിന് അമിത അധികാരം പ്രയോഗിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ച സംഭവത്തിൽ സേനയ്ക്കുള്ളിലും വിമർശനം ഉയർന്നിട്ടുണ്ട്. പ്രതിഷേധക്കാർക്ക് നേരെ ഏഴ് റൗണ്ട് പെല്ലറ്റ് ഗൺ പ്രയോഗിച്ചതായി സി ആർ പി എഫിന്റെ ആഭ്യന്തര റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ജവാനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ ദ്രുതകർമ സേനയുടെ […]
Read more

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർത്ഥി സമരം അവസാനിച്ചതിന് പിന്നാലെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ നീക്കി. സമരത്തെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചിരുന്ന ഡൽഹി മെട്രോ സർവീസുകൾ പുനഃസ്ഥാപിച്ചതായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ജന്തർ മന്തർ മേഖലയിൽ ദിവസങ്ങളായി ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്കൊപ്പം തടസ്സപ്പെടുത്തിയിരുന്ന ഇന്റർനെറ്റ് സേവനങ്ങളും പുനഃസ്ഥാപിച്ചു. സമാധാന അന്തരീക്ഷം തിരിച്ചെത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചതെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ഗതാഗത, ആശയവിനിമയ സംവിധാനങ്ങളിൽ നിയന്ത്രണങ്ങൾ […]
Read more

പ്രതിഷേധം അവസാനിപ്പിച്ചു; ജന്തര്‍ മന്തറിലെ സമരപ്പന്തല്‍ പൊളിച്ച് സിജെപി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ജന്തർ മന്തറിൽ നടന്നുവരികയായിരുന്ന വിദ്യാർഥി പ്രതിഷേധം അവസാനിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് 50 ദിവസത്തിലേറെയായി സമരം നടത്തിയിരുന്ന പ്രതിഷേധക്കാർ സർക്കാർ തീരുമാനം വന്നതിന് പിന്നാലെ സമരപ്പന്തൽ പൊളിച്ചുമാറ്റുകയും പ്രതിഷേധ വേദി ശുചീകരിക്കുകയും ചെയ്തു. സമരവേദിയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത ശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്. പ്രതിഷേധം നടത്തിയ സ്ഥലം വൃത്തിയാക്കി കൈമാറുമെന്ന പ്രതിജ്ഞയോടെയായിരുന്നു യുവാക്കളുടെ ശുചീകരണ പ്രവർത്തനങ്ങൾ. പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരും […]
Read more

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിലുറച്ച് സിജെപി; ഇന്നും ചര്‍ച്ച

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധം ശക്തമാകുന്നു. സമരവുമായി ബന്ധപ്പെട്ട് സിജെപി പ്രതിനിധികളുമായി കേന്ദ്രസർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. ഉച്ചയ്ക്ക് 3.30-നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിൽ സിജെപി ഉറച്ചുനിൽക്കുന്നതിനാൽ ധാരണയായില്ലെങ്കിൽ രാജ്യവ്യാപക സമരത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി നടന്ന ചർച്ചയിൽ, ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുക, സമരത്തിൽ […]
Read more

കേന്ദ്രം വഴങ്ങുന്നു; സിജെപി പ്രതിനിധികളുമായി ചര്‍ച്ച ഇന്ന്

ന്യൂഡൽഹി: ഡൽഹിയിൽ സമരം തുടരുന്ന സിജെപി പ്രതിനിധികളുമായി കേന്ദ്ര സർക്കാർ ഇന്ന് നിർണായക ചർച്ച നടത്തും. ഉച്ചയ്ക്ക് 12.30ന് കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ നടക്കുന്ന ചർച്ചയിൽ കേന്ദ്രത്തെ പ്രതിനിധീകരിച്ച് ജെ.പി. നദ്ദയും ജിതേന്ദ്ര സിങ്ങും പങ്കെടുക്കുമെന്നാണ് വിവരം. നിഷ്പക്ഷ വേദിയിൽ ചർച്ച വേണമെന്ന സിജെപിയുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതോടെയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങിയത്. ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം സിജെപി ചർച്ചയിൽ ഉന്നയിക്കുമെന്നാണ് സൂചന. രാജ്യവ്യാപക പ്രതിഷേധത്തിന് മറ്റ് പ്രതിപക്ഷ സംഘടനകളുമായി ചേർന്ന് നീങ്ങാനാണ് സിജെപിയുടെ തീരുമാനം. സമരവേദി രാവിലെ […]
Read more

സോനം വാങ്ചുക്കിന്റെ നിരാഹാര സമരം 20-ാം ദിവസത്തിൽ

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 20 ദിവസം പിന്നിട്ടു. ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ ഉന്നയിച്ച ആവശ്യങ്ങളിൽ കേന്ദ്രസർക്കാരിൽ നിന്ന് ഇതുവരെ പ്രതികരണം ലഭിച്ചിട്ടില്ല. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രമുഖർ വാങ്ചുക്കിനെ സമീപിച്ചെങ്കിലും അദ്ദേഹം പ്രതിഷേധം തുടരുകയാണ്. ആരോഗ്യനില മോശമാകുന്നതായാണ് റിപ്പോർട്ടുകൾ. വിദ്യാർഥി സംഘടനാ പ്രവർത്തകരും വാങ്ചുക്കിനൊപ്പം നിരാഹാര സമരത്തിലുണ്ട്. ജെഎൻയുവിലെ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് […]
Read more

Recent News

Advertisement
WhiteswanTV Footer