Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിജെപിയുടെ തിരംഗ മാര്‍ച്ച് ഇന്ന്; സമരത്തിന് തടയിടാന്‍ കനത്ത സുരക്ഷ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സിജെപി പ്രഖ്യാപിച്ച പ്രതിഷേധം നേരിടാൻ ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളുമായി പൊലീസ്. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ വൻ പൊലീസ്, അർധസൈനിക വിഭാഗങ്ങളെ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി പുതിയ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും കസ്റ്റഡിയിലെടുക്കുന്നവരെ മാറ്റുന്നതിനായി ബസുകൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് വൈകിട്ട് അഞ്ചിന് കൊണാട്ട് പ്ലേസിൽ എത്തി പ്രതിഷേധത്തിൽ പങ്കുചേരാനാണ് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ ആഹ്വാനം ചെയ്തിരിക്കുന്നത്. ജയിലിലടച്ചാലും പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ദേശീയ പതാക ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ത്രിവർണ പതാകയുമായി എത്തിയാൽ റാലി റദ്ദാക്കുമോയെന്നും പ്രതിഷേധക്കാരെ ഭയപ്പെടുന്നത് എന്തിനാണെന്നും ദീപ്‌കെ ചോദിച്ചു. ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ആരെയും ജയിലിലടച്ചിട്ടില്ലെന്നും അത്തരമൊരു നടപടി കുറ്റകരമാണെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം പ്രതികരിച്ചു.

സെൻട്രൽ പാർക്ക് അടച്ചു; നിയന്ത്രണങ്ങൾ കടുപ്പിച്ചു

പ്രതിഷേധം കണക്കിലെടുത്ത് കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചിട്ടിരിക്കുകയാണ്. രണ്ട് ദിവസത്തിന് ശേഷമേ പാർക്ക് തുറക്കൂ എന്നാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള സുരക്ഷാ ക്രമീകരണങ്ങൾക്ക് പുറമേ കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കാനും നീക്കമുണ്ട്.

ആളുകൾ കൂട്ടംകൂടുന്നത് തടയാൻ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇന്റർനെറ്റ് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

ഇടത് സംഘടനകളും എൻഎസ്‌യുഐയും പങ്കെടുത്തേക്കും

എസ്എഫ്‌ഐ, എഐഎസ്എഫ്, ഐസ തുടങ്ങിയ ഇടത് സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എൻഎസ്‌യുഐയുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നുണ്ട്. പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ള പ്രമുഖരും പ്രതിഷേധത്തിന്റെ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന മേഖലയായതിനാൽ ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയേക്കും. മെട്രോ സ്റ്റേഷൻ അടച്ചിടാനുള്ള സാധ്യതയും റിപ്പോർട്ടുകളിൽ പരാമർശിക്കുന്നുണ്ട്. പ്രതിഷേധക്കാർക്ക് ഒരിടത്തും നിലയുറപ്പിക്കാൻ അവസരം നൽകാതിരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യമെന്നാണ് സൂചന.

അഭിജീത് ദീപ്‌കെയെ നിരീക്ഷിക്കുന്നതായി സിജെപി ആരോപണം

പ്രതിഷേധത്തിന് മുന്നോടിയായി അഭിജീത് ദീപ്‌കെയെ ഇന്റലിജൻസ് ബ്യൂറോ നിരീക്ഷിക്കുന്നുണ്ടെന്നും കസ്റ്റഡിയിലെടുക്കാൻ നീക്കം നടക്കുന്നുണ്ടെന്നും സിജെപി ആരോപിച്ചു. നമ്പർ പ്ലേറ്റില്ലാത്ത വാഹനങ്ങൾ തന്നെ പിന്തുടരുന്നതായി ദീപ്‌കെ നേരത്തെ ആരോപിച്ചിരുന്നു.

അതേസമയം, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ചും മെട്രോ സർവീസുകളിലുണ്ടാകാവുന്ന നിയന്ത്രണങ്ങളെക്കുറിച്ചും കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix