Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: AbhijeetDeepke

അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കും

ന്യൂഡൽഹി: സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ പിതാവിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. വിവരാവകാശ പ്രവർത്തകൻ അമിത് തിവാരിയാണ് കേന്ദ്ര ജിഎസ്ടി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയത്. വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനായ അഭിജീത് ദീപ്കെയുടെ പിതാവ് മകനെ വിദേശത്ത് പഠിപ്പിക്കാൻ ചെലവഴിച്ച പണത്തിന്റെ ഉറവിടം പരിശോധിക്കണമെന്നാണ് പരാതിയിലെ ആവശ്യം. സിജെപിക്ക് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ നിയമ സഹായ ഫണ്ടിനെക്കുറിച്ചും അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സിജെപി […]
Read more

ബിജെപിയില്‍ ചേരാന്‍ ഭീഷണി; പരാതിയുമായി അഭിജീത് ദീപ്കെ

പൂനെ: ബിജെപിയിൽ ചേരാൻ ഭീഷണിയുണ്ടെന്ന് ആരോപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ രംഗത്ത്. പാർട്ടിയിൽ ചേരാത്തപക്ഷം കുടുംബത്തെ അപായപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണി ലഭിച്ചതായാണ് അഭിജീത് ആരോപിച്ചത്. പൂനെയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുമകന്റെ പ്രായമുള്ള തന്നെ പ്രധാനമന്ത്രിയും സംഘവും ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നത് ശരിയാണോയെന്ന് അഭിജീത് ദീപ്‌കെ ചോദിച്ചു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായി സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ പൊലീസ് മാരകായുധങ്ങൾ ഉപയോഗിച്ചെന്നും സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചെന്നും അഭിജീത് ആരോപിച്ചു. പുതിയ വിദ്യാഭ്യാസ […]
Read more

സിജെപി മാര്‍ച്ചിന് അനുമതിയില്ല; നിരാഹാരം തുടര്‍ന്ന് അഭിജീത് ദീപ്‌കെയും SFI നേതാക്കളും

ന്യൂഡൽഹി: സോനം വാങ്ചുക്കിന്റെ അറസ്റ്റിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നതിനിടെ, സിജെപി നടത്താനിരുന്ന പാർലമെന്റ് മാർച്ചിന് ഇതുവരെ അനുമതി ലഭിച്ചില്ല. നാളെ പാർലമെന്റിലേക്ക് മാർച്ച് നടത്താനാണ് സിജെപി തീരുമാനിച്ചിരുന്നത്. മാർച്ചിനായി സിജെപി അനുമതി തേടി അപേക്ഷ നൽകിയിട്ടില്ലെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. അനുമതിയില്ലാതെ മാർച്ച് നടത്താൻ അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി. സാധാരണയായി പാർലമെന്റ് മാർച്ചുകൾ ജന്തർ മന്തറിൽ നിന്നാണ് സംഘടിപ്പിക്കാറുള്ളതെന്നും അതിന് പുറത്തേക്ക് മാർച്ച് നടത്താൻ അനുമതി നൽകാൻ സാധ്യത കുറവാണെന്നും പൊലീസ് അറിയിച്ചു. സിജെപി സമരം രണ്ടാം […]
Read more

സമര കലുഷിതമായി ജന്തര്‍ മന്തര്‍; അഭിജീത് ദീപ്‌കെയ്ക്ക് നേരെ കയ്യേറ്റ ശ്രമം

ന്യൂഡൽഹി: ജന്തർ മന്തറിൽ നിരാഹാര സമരം തുടരുന്നതിനിടെ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്‌കെയ്‌ക്കെതിരെ കയ്യേറ്റശ്രമം. സമരവേദിയിൽ പ്രവർത്തകരോട് സംസാരിച്ചുനിൽക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നെത്തിയ ഒരു സ്ത്രീ അഭിജീതിന്റെ മുഖത്തേക്ക് മഷി ഒഴിച്ചത്. സംഭവത്തിന് പിന്നാലെ സമരപ്രവർത്തകർ സ്ത്രീയെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ട് സ്ത്രീയെ സ്ഥലത്തുനിന്ന് നീക്കി. പൊലീസ് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളും നടന്നതായും റിപ്പോർട്ടുണ്ട്. അതേസമയം, പൊലീസ് കസ്റ്റഡിയിലുള്ള സോനം വാങ്ചുക്കിനെ ഉടൻ ഡിസ്ചാർജ് ചെയ്ത് കുടുംബം നിർദേശിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer