Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ജനങ്ങളെ കേൾക്കാൻ ബാധ്യസ്ഥരാണ്: അഭിജീത് ദീപ്കെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളല്ല ബിസിനസ് മേഖലയ്ക്കും പൊതുഗതാഗതത്തിനും തടസ്സമാകുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിക്കുന്ന നടപടികളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഒരു നഗരം മുഴുവൻ അടച്ചിടുകയും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തുകയും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

സമാധാനപരമായ പ്രതിഷേധങ്ങൾ ബിസിനസുകളെ ബാധിക്കുന്നുവെന്ന വാദത്തെയും ദീപ്കെ ചോദ്യം ചെയ്തു. നഗരത്തെ യുദ്ധമേഖലയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് മാറ്റുന്ന നടപടികൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രൂപീകരണം മുതൽ ഗാന്ധിജിയുടെ സമാധാനത്തിന്റെയും അഹിംസയുടെയും പാത പിന്തുടരാനാണ് സിജെപി തീരുമാനിച്ചിട്ടുള്ളതെന്ന് ദീപ്കെ പറഞ്ഞു. മുംബൈ, പൂനെ, ജയ്പുർ, ലഖ്നൗ, ബെംഗളൂരു, നാഗ്പുർ എന്നിവിടങ്ങളിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

ജയ്പുരിൽ തനിക്കെതിരെ ശാരീരിക ആക്രമണമുണ്ടായിട്ടും തിരിച്ചടിക്കാൻ തയ്യാറായില്ലെന്നും അക്രമത്തിന് അക്രമംകൊണ്ട് മറുപടി നൽകുന്നത് പാർട്ടി ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും ദീപ്കെ കുറിച്ചു.

ശാരീരികമായ ബലപ്രയോഗത്തിന് പകരം ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ വിനിയോഗിക്കാനാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നതിനെയും അനീതിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതിനെയും അരാജകത്വമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ദീപ്കെ ആരോപിച്ചു. പൊതുപദവികൾ വഹിക്കുന്നവരെ ചോദ്യം ചെയ്യുന്നതും ഭരണകൂടത്തിന്റെ നടപടികളിൽ ഉത്തരവാദിത്വം ആവശ്യപ്പെടുന്നതും ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ആവിഷ്കാരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തായിരുന്നപ്പോൾ ഇന്നത്തെ ഭരണകക്ഷിയും പതിറ്റാണ്ടുകളോളം പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും സർക്കാരുകളെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ദീപ്കെ ചൂണ്ടിക്കാട്ടി. അന്ന് പ്രതിഷേധങ്ങൾക്ക് സമാനമായ നിയന്ത്രണങ്ങളും ഭീഷണികളും നേരിടേണ്ടിവന്നിരുന്നെങ്കിൽ ഇപ്പോൾ അധികാരസ്ഥാനങ്ങളിലുള്ള പലർക്കും അവിടെയെത്താൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിപക്ഷത്തിരിക്കുമ്പോൾ പ്രതിഷേധങ്ങളെ ജനാധിപത്യപരമായ അവകാശമായി അംഗീകരിക്കുകയും അധികാരത്തിലെത്തുമ്പോൾ അതേ പ്രതിഷേധങ്ങളെ പൊതുസമാധാനത്തിന് ഭീഷണിയായി കാണുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും സിജെപി നേതാവ് കുറ്റപ്പെടുത്തി.

പ്രത്യേക പരിഗണനകളോ ആനുകൂല്യങ്ങളോ അല്ല, ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ വിനിയോഗിക്കാനുള്ള അവസരമാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ദീപ്കെ വ്യക്തമാക്കി.

തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കുകയും അവരിൽനിന്ന് ഉത്തരവാദിത്വം ആവശ്യപ്പെടുകയും അനീതിക്കെതിരെ ശബ്ദമുയർത്തുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാർ ജനങ്ങളെ കേൾക്കാൻ ബാധ്യസ്ഥമാണെന്നും അവരെ നിശ്ശബ്ദരാക്കുകയല്ല വേണ്ടതെന്നും ദീപ്കെ കുറിച്ചു. വോട്ടെണ്ണൽ പൂർത്തിയാകുന്നതോടെ ജനാധിപത്യം അവസാനിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix