Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndianPolitics

ക്യാപ്റ്റന്‍ വീണ്ടും കോണ്‍ഗ്രസിലേക്ക്? സാധ്യതകള്‍ തള്ളി അമരീന്ദര്‍

ന്യൂഡൽഹി: കോൺഗ്രസിലേക്ക് തിരിച്ചുപോകാനില്ലെന്ന് വ്യക്തമാക്കി മുൻ പഞ്ചാബ് മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ്. സോണിയ ഗാന്ധിയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തതോടെ അമരീന്ദർ വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് കോൺഗ്രസിലേക്കുള്ള മടങ്ങിവരവ് തള്ളിക്കൊണ്ട് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ഗാന്ധി കുടുംബവുമായി ദീർഘകാലമായി നിലനിൽക്കുന്ന വ്യക്തിബന്ധമാണ് ചടങ്ങിൽ പങ്കെടുക്കാൻ കാരണമെന്ന് അമരീന്ദർ സിങ് വിശദീകരിച്ചു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് രാഷ്ട്രീയ പാർട്ടികൾ തടസ്സമല്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലേക്ക് മടങ്ങുമോയെന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. […]
Read more

‘പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു, എല്ലാ തെളിവുകളും ഫോണിലുണ്ട്’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ ആരോപണങ്ങൾ തെളിയിക്കാനുള്ള എല്ലാ തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി’ സെക്ഷനിലൂടെയായിരുന്നു പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർഥ രാജ്യദ്രോഹി ആരാണെന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും പറഞ്ഞു. സംവാദം നടന്നാൽ മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ പരിഹസിച്ചു. വിദേശ […]
Read more

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ വിൽപ്പനയ്‌ക്കെത്തി

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ രാജ്യത്തെ പ്രമുഖ പുസ്തകശാലകളിൽ പുറത്തിറങ്ങി. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിൽ മാതൃഭൂമി ബുക്‌സ് ഉൾപ്പെടെയുള്ള പ്രമുഖ പുസ്തകശാലകളിലും പുസ്തകം ലഭ്യമാണ്. 2004-ൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള ക്ഷണം നിരസിച്ച തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് പുസ്തകം പുറത്തിറങ്ങിയതോടെ ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രിയാകേണ്ടതില്ലെന്ന തീരുമാനം നേരത്തെ തന്നെ മനസിൽ ഉറപ്പിച്ചിരുന്നുവെന്നും അതിൽ […]
Read more

മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏത് വേദിയിലും എപ്പോൾ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നും വിധികർത്താവായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലും നിയോഗിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം രാജ്യവിരുദ്ധരാണെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, വിദേശ ശക്തികളുമായി ബന്ധമുള്ളത് ആരാണെന്ന് വ്യക്തമാക്കാൻ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദിജി, ഞാൻ താങ്കളെ സംവാദത്തിന് വെല്ലുവിളിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞു. പ്രതിപക്ഷം […]
Read more

‘രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രക്ക് ഒരുങ്ങുന്നു; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വിദേശയാത്രാ ആരോപണവുമായി ബിജെപി. ഈ മാസം 16നും 19നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്ക സന്ദർശിക്കാൻ പദ്ധതിയിടുന്നതായാണ് ബിജെപി ആരോപിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനുപകരം വിദേശയാത്രകൾക്ക് പ്രാധാന്യം നൽകുകയാണെന്നും ബിജെപി നേതൃത്വം വിമർശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം നടത്തുന്നതിനിടെ കഴിഞ്ഞ മാസം രാഹുൽ ഗാന്ധി തായ്‌ലൻഡ് സന്ദർശിച്ചത് നേരത്തെയും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണം […]
Read more

‘സൗജന്യ പ്രചാരണത്തിന് നന്ദി’; ദസറയ്ക്ക് ഭീമൻ പാറ്റയുടെ കോലം കത്തിച്ചതിൽ അഭിജീത് ദീപ്കെ

ന്യൂഡൽഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പിതംപുരയിൽ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിച്ചതിൽ പ്രതികരണവുമായി സിജെപി നേതാവ് അഭിജീത് ദീപ്‌കെ. സൗജന്യ പ്രചാരണത്തിന് നന്ദിയെന്നായിരുന്നു എക്സിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ നേതാജി സുഭാഷ് പ്ലേസ് ഗ്രൗണ്ടിൽ നടന്ന ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിരുന്നു. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ പരമ്പരാഗത കോലങ്ങൾക്കൊപ്പം കത്തിക്കാനായി ഒരുക്കിയ 30 അടി ഉയരമുള്ള പാറ്റയുടെ കോലവും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഭിജീത് […]
Read more

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി; ബിജെപി പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കാൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ വിദേശയാത്രകളാണ് നടത്തിയതെന്ന് എം.എ. ബേബി വിമർശിച്ചു. മണിപ്പൂർ കത്തുമ്പോഴും മോദി വിദേശയാത്ര നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്ങനെ സമരം മുന്നോട്ടുകൊണ്ടുപോകണമെന്നത് ഓരോ പാർട്ടിയുടെയും താൽപര്യമാണെന്ന് ബേബി പറഞ്ഞു. ഇന്ത്യാ സഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. ഐക്യത്തോടെയുള്ള സമരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി […]
Read more

ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ജനങ്ങളെ കേൾക്കാൻ ബാധ്യസ്ഥരാണ്: അഭിജീത് ദീപ്കെ

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധങ്ങളല്ല ബിസിനസ് മേഖലയ്ക്കും പൊതുഗതാഗതത്തിനും തടസ്സമാകുന്നതെന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം സ്വീകരിക്കുന്ന നടപടികളാണ് പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഒരു നഗരം മുഴുവൻ അടച്ചിടുകയും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തുകയും പൗരന്മാരുടെ സഞ്ചാരസ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്യുമ്പോഴാണ് വ്യാപാരമേഖലയ്ക്ക് തിരിച്ചടിയുണ്ടാകുന്നതെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധങ്ങൾ ബിസിനസുകളെ ബാധിക്കുന്നുവെന്ന വാദത്തെയും ദീപ്കെ ചോദ്യം ചെയ്തു. നഗരത്തെ യുദ്ധമേഖലയ്ക്ക് സമാനമായ സാഹചര്യത്തിലേക്ക് മാറ്റുന്ന നടപടികൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രൂപീകരണം മുതൽ […]
Read more

മുതലയെ പേടിച്ചിട്ടില്ലെന്ന് പറഞ്ഞ നേതാവിന് പാറ്റകളെ പേടി: പ്രകാശ് രാജ്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഗ്യാനേഷ് കുമാറിനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ ഉടൻ മോചിപ്പിച്ച് ജനങ്ങളുടെ കോടതിയിലേക്ക് കൊണ്ടുവരണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ ഭരണരീതികളെ പരിഹസിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ചെറുപ്പകാലത്ത് മുതലയെപ്പോലും പേടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന ഭരണാധികാരികൾ ഇന്ന് പാറ്റകളെപ്പോലും ഭയപ്പെടുന്നുവെന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. സർക്കാരിന്റെ […]
Read more

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; അപകീര്‍ത്തി കേസില്‍ വിചാരണ കോടതി നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശങ്ങളുടെ പേരിലുള്ള ക്രിമിനൽ അപകീർത്തിക്കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽ ആശ്വാസം. കേസിലെ വിചാരണക്കോടതി നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. വിചാരണ നടപടികൾ റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹർജി നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അപ്പീലിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് നിർദേശം. അതുവരെ വിചാരണക്കോടതിയിലെ തുടർനടപടികൾ സ്റ്റേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix