Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുതലയെ പേടിച്ചിട്ടില്ലെന്ന് പറഞ്ഞ നേതാവിന് പാറ്റകളെ പേടി: പ്രകാശ് രാജ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ച് നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഗ്യാനേഷ് കുമാറിനെ അനധികൃതമായി തടങ്കലിൽ വെച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ ഉടൻ മോചിപ്പിച്ച് ജനങ്ങളുടെ കോടതിയിലേക്ക് കൊണ്ടുവരണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ ഭരണരീതികളെ പരിഹസിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രതികരണം. ചെറുപ്പകാലത്ത് മുതലയെപ്പോലും പേടിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടിരുന്ന ഭരണാധികാരികൾ ഇന്ന് പാറ്റകളെപ്പോലും ഭയപ്പെടുന്നുവെന്നായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം.

സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ജാതി-രാഷ്ട്രീയ വേർതിരിവുകൾക്കുമെതിരായ ജനകീയ പ്രതിഷേധങ്ങൾ രാജ്യത്തെ ഓരോ തെരുവിനെയും പുതിയൊരു ‘ജന്തർ മന്തർ’ ആക്കി മാറ്റുമെന്ന് പ്രകാശ് രാജ് മുന്നറിയിപ്പ് നൽകി.

രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗ്യാനേഷ് കുമാറിനെതിരായ പരാമർശങ്ങളിലൂടെ കേന്ദ്ര സർക്കാരിന്റെ നടപടികളെയും ഭരണസംവിധാനത്തെയും ലക്ഷ്യമിട്ടാണ് താരം വിമർശനം ഉന്നയിച്ചത്.

അതേസമയം, വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലും ഗ്യാനേഷ് കുമാറിനെ പിന്തുണയ്ക്കുന്ന നിലപാടിലാണ് കേന്ദ്രസർക്കാർ എന്നാണ് റിപ്പോർട്ട്.

വോട്ടർപട്ടിക പരിഷ്കരണം നടപ്പാക്കുന്നതിൽ ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനം നിർണായകമായിരുന്നുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികൾ കേന്ദ്ര സർക്കാരും പ്രതിപക്ഷവും തമ്മിലുള്ള രാഷ്ട്രീയ തർക്കത്തിന്റെ ഭാഗമായും മാറിയിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix