Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സോണിയ ഗാന്ധിയുടെ ഓർമക്കുറിപ്പ് ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ വിൽപ്പനയ്‌ക്കെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഓർമക്കുറിപ്പായ ‘ബിലോങിങ്: എ ജേർണി ഓഫ് ലവ്’ രാജ്യത്തെ പ്രമുഖ പുസ്തകശാലകളിൽ പുറത്തിറങ്ങി. ഹാർപ്പർ കോളിൻസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കേരളത്തിൽ മാതൃഭൂമി ബുക്‌സ് ഉൾപ്പെടെയുള്ള പ്രമുഖ പുസ്തകശാലകളിലും പുസ്തകം ലഭ്യമാണ്.

2004-ൽ യുപിഎ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രി പദം ഏറ്റെടുക്കാനുള്ള ക്ഷണം നിരസിച്ച തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളാണ് പുസ്തകം പുറത്തിറങ്ങിയതോടെ ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രിയാകേണ്ടതില്ലെന്ന തീരുമാനം നേരത്തെ തന്നെ മനസിൽ ഉറപ്പിച്ചിരുന്നുവെന്നും അതിൽ ഉറച്ചുനിൽക്കാൻ മകൻ രാഹുൽ ഗാന്ധിയുടെ പിന്തുണ ലഭിച്ചിരുന്നുവെന്നും സോണിയ ഓർമക്കുറിപ്പിൽ പറയുന്നു.

‘സ്വയം സത്യസന്ധയായിരിക്കുക, സോണിയ’ എന്നായിരുന്നു ആ നിർണായക ഘട്ടത്തിൽ തന്റെ മനസാക്ഷി നൽകിയ സന്ദേശമെന്നും അവർ ഓർക്കുന്നു. അധികാരത്തേക്കാൾ സ്വന്തം നിലപാടിനും മനസാക്ഷിക്കും പ്രാധാന്യം നൽകിയ തീരുമാനമായിരുന്നു അതെന്നും പുസ്തകത്തിലെ അനുഭവക്കുറിപ്പുകൾ വ്യക്തമാക്കുന്നു.

യുദ്ധാനന്തര ഇറ്റലിയിലെ ബാല്യകാലം മുതൽ ഇന്ത്യയിലെ ജീവിതവും രാഷ്ട്രീയ പ്രവേശനവും വരെയുള്ള സോണിയ ഗാന്ധിയുടെ ജീവിതയാത്രയാണ് 544 പേജുകളുള്ള പുസ്തകത്തിന്റെ പ്രമേയം. കേംബ്രിഡ്ജിൽ പഠിക്കുന്ന കാലത്ത് രാജീവ് ഗാന്ധിയെ പരിചയപ്പെട്ടതും ഇരുവരും പ്രണയത്തിലായതും വിവാഹവും തുടർന്ന് ഇന്ത്യയിലേക്കുള്ള വരവുമെല്ലാം പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.

1965-ൽ കേംബ്രിഡ്ജിൽ വിദ്യാർഥിയായിരിക്കെയാണ് 19-കാരിയായ സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. 1968 ഫെബ്രുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെയും ഭർത്താവ് രാജീവ് ഗാന്ധിയുടെയും വധങ്ങൾ ജീവിതത്തിലുണ്ടാക്കിയ ആഘാതങ്ങളും വ്യക്തിപരമായ നഷ്ടങ്ങളെ അതിജീവിച്ച് പൊതുപ്രവർത്തനത്തിലേക്ക് കടന്നുവന്ന അനുഭവങ്ങളും ഓർമക്കുറിപ്പിൽ ഇടംപിടിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആറു പതിറ്റാണ്ടുകാലത്തെ സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ ജീവിതത്തിലെ നിർണായക അനുഭവങ്ങളും സോണിയ പുസ്തകത്തിലൂടെ പങ്കുവെക്കുന്നുണ്ട്. വ്യക്തിജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അപൂർവ അനുഭവങ്ങൾ വായനക്കാരിലേക്ക് എത്തിക്കുന്ന ഓർമപ്പുസ്തകമെന്ന നിലയിലാണ് ‘ബിലോങിങ്’ ശ്രദ്ധ നേടുന്നത്.

ചെന്നൈയിലെ ഹിഗ്ഗിൻബോത്തം, ഡൽഹിയിലെ ബഹ്റിസൺസ്, മിഡ്‌ലാൻഡ്, മുംബൈയിലെ ദി വൈറ്റ് ക്രോ, ടൈറ്റിൽ വേവ്സ്, കേരളത്തിലെ മാതൃഭൂമി ബുക്‌സ്, കർണാടകയിലെ ബ്ലോസംസ്, ദി ബുക്ക്‌വോം തുടങ്ങിയ പുസ്തകശാലകളിലും രാജ്യത്തെ വിവിധ നഗരങ്ങളിലെ ക്രോസ്‌വേഡ് ശാഖകളിലും പുസ്തകം ലഭ്യമാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix