കൊച്ചി: എ.ഡി.ജി.പി പി. വിജയനെതിരെ സമൂഹമാധ്യമത്തിൽ മോശം ഭാഷയിൽ കമന്റിട്ടയാൾ അറസ്റ്റിൽ. നോർത്ത് പറവൂർ കൈതാരം കോട്ടുവള്ളി പടന്നേൽപ്പറമ്പ് വീട്ടിൽ രാഹുൽ രാജു (28)വിനെയാണ് എറണാകുളം റൂറൽ ജില്ലാ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ചേരാനല്ലൂർ വാഹനാപകടത്തിൽ മരിച്ചയാളുടെ വീട്ടിലെത്തി മടങ്ങുന്ന എ.ഡി.ജി.പി പി. വിജയന്റെ ദൃശ്യങ്ങൾക്കു താഴെയാണ് പ്രതി തെറ്റിദ്ധാരണയും വിദ്വേഷവും സൃഷ്ടിക്കുന്ന തരത്തിൽ കമന്റിട്ടത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശപ്രകാരം സൈബർ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
പ്രതിയുടെ മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇൻസ്പെക്ടർ എസ്. സുധീഷ് കുമാർ, എസ്.ഐ സി.കെ. രാജേഷ്, എ.എസ്.ഐമാരായ ടി.എൻ. സ്വരാജ്, ജെറി കുര്യാക്കോസ്, സലാവുദ്ദീൻ, സീനിയർ സി.പി.ഒ ടി.എ. ഷിബിൻ, സി.പി.ഒ അരുൺരാജ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.


