Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SoniaGandhi

സോണിയ ഗാന്ധിയുടെ വോട്ടർപട്ടിക കേസ്; കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് എതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി വീണ്ടും പരിഗണിക്കാൻ ഡൽഹി കോടതി നിർദേശം നൽകി. ഹർജി തള്ളിയ മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഡൽഹി ദ്വാരകയിലെ പ്രത്യേക കോടതി റദ്ദാക്കി. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിൽ ആവശ്യമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥന്റെ വാദം കേൾക്കുകയോ സ്റ്റാറ്റസ് റിപ്പോർട്ട് തേടുകയോ ചെയ്തിട്ടില്ലെന്നും പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ ചൂണ്ടിക്കാട്ടി. […]
Read more

സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കും; നവംബർ 10ന് ആഗോള റിലീസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പ്രസിദ്ധീകരിക്കുമെന്ന് സ്ഥിരീകരിച്ചു. പെൻഗ്വിൻ ഇന്ത്യ പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെയാണ് പുസ്തകത്തിന്റെ പ്രസാധനാവകാശം ഹാർപ്പർ കോളിൻസിന് ലഭിച്ചത്. ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പേരിലുള്ള ഓർമക്കുറിപ്പ് നവംബർ 10ന് ആഗോളതലത്തിൽ പുറത്തിറങ്ങും. യുദ്ധാനന്തര ഇറ്റലിയിലെ ബാല്യം മുതൽ ഇന്ത്യയിലെ ജീവിതം, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള വിവാഹം, ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായി ചെലവഴിച്ച പതിറ്റാണ്ടുകൾ വരെയുള്ള […]
Read more

സോണിയ ഗാന്ധിയുടെ പുസ്തക വിവാദം; വിശദീകരണവുമായി പെൻഗ്വിൻ ഹൗസ്

ന്യൂഡൽഹി: സോണിയ ഗാന്ധിയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ. സോണിയ ഗാന്ധിയുമായി പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നതായി പ്രസാധകർ സ്ഥിരീകരിച്ചു. എന്നാൽ ‘ബിലോങിംഗ്’ എന്ന പുസ്തകം ഇന്ത്യയിൽ പെൻഗ്വിൻ ഹൗസ് പ്രസിദ്ധീകരിക്കുന്നില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. സോണിയ ഗാന്ധി നിർദേശിച്ച മാറ്റങ്ങൾ അംഗീകരിക്കാതിരുന്നതിനാൽ പെൻഗ്വിൻ ഹൗസ് പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ നിന്ന് പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പ്രസാധകർ വ്യക്തമാക്കി. പ്രസാധകർ എന്ന നിലയിൽ പുസ്തകത്തിലെ വിവരങ്ങൾ വസ്തുതാപരമായി പരിശോധിക്കുകയും പുസ്തകത്തിന്റെ മികച്ച […]
Read more

വന്ദേമാതര വിവാദത്തിൽ കോൺഗ്രസിന് നിയമോപദേശം; സ്വകാര്യ ചടങ്ങുകൾക്ക് നിയമം ബാധകമല്ല

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ കോൺഗ്രസിന് നിയമോപദേശം. സ്വകാര്യ ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമപരമായ വിലക്കുകളില്ലെന്നും, ആലാപനം തടയുന്നതുമായി ബന്ധപ്പെട്ട നടപടി സർക്കാർ പരിപാടികളിൽ മാത്രമേ ബാധകമാകൂവെന്നുമാണ് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി നൽകിയ നിയമോപദേശത്തിൽ വ്യക്തമാക്കുന്നതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ബിജെപി പരാതി നൽകിയ സാഹചര്യത്തിലാണ് പാർട്ടി നിയമോപദേശം തേടിയത്. കോൺഗ്രസ് ആസ്ഥാനത്തും ഗോവയിലും […]
Read more

വന്ദേമാതരം ആദ്യ രണ്ട് ചരണങ്ങള്‍ ആലപിച്ചാല്‍ മതി; നിര്‍ദേശം നല്‍കി കോണ്‍ഗ്രസ്

ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചത് വിവാദമായതിന് പിന്നാലെ സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദേശവുമായി കോൺഗ്രസ്. പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്നാണ് നിർദേശം. ഓഗസ്റ്റ് 15ന് നടന്ന ചടങ്ങിൽ സേവാദൾ നേതാക്കൾ ഗായകർക്ക് കൃത്യമായ നിർദേശം നൽകാത്തതിനെ തുടർന്നാണ് വന്ദേമാതരം പൂർണമായി ആലപിച്ചതെന്നാണ് കോൺഗ്രസ് വിശദീകരണം. സംഭവത്തിൽ സേവാദൾ അധ്യക്ഷൻ ബി.വി. ശ്രീനിവാസിന് താക്കീത് നൽകിയെങ്കിലും കൂടുതൽ നടപടികളുണ്ടാകില്ലെന്നാണ് സൂചന. ഹിമാചൽ പ്രദേശ്, കർണാടക തുടങ്ങിയ കോൺഗ്രസ് […]
Read more

വന്ദേമാതരം ആലാപന വിവാദം; ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ

ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വന്ദേമാതരം പൂർണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന് സേവാദൾ നേതൃത്വം വാക്കാൽ വിശദീകരണം നൽകി. സേവാദൾ അധ്യക്ഷൻ ബിവി ശ്രീനിവാസും മുൻ അധ്യക്ഷൻ ലാൽജി ദേശായിയുമാണ് വിശദീകരണം നൽകിയത്. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന നിർദേശം ഗായക സംഘത്തിന് നൽകാൻ വിട്ടുപോയതാണ് പൂർണമായ ആലാപനത്തിന് കാരണമെന്നാണ് നേതൃത്വത്തെ അറിയിച്ചതെന്നാണ് സൂചന. അതിനിടെ, വന്ദേമാതരം തടസപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് സോണിയ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപിയിൽ ആലോചന ശക്തമായി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix