Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏത് വേദിയിലും എപ്പോൾ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നും വിധികർത്താവായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലും നിയോഗിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം രാജ്യവിരുദ്ധരാണെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, വിദേശ ശക്തികളുമായി ബന്ധമുള്ളത് ആരാണെന്ന് വ്യക്തമാക്കാൻ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.

‘മോദിജി, ഞാൻ താങ്കളെ സംവാദത്തിന് വെല്ലുവിളിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞു. പ്രതിപക്ഷം രാജ്യവിരുദ്ധരാണെന്ന് താങ്കൾ പറയുന്നു. എന്നാൽ വിദേശ ശക്തികളുമായി ബന്ധമുള്ളത് ആർക്കാണ്? ആ ബന്ധങ്ങളുടെ സ്വഭാവം എന്താണ്? ഈ വിഷയങ്ങളിൽ നമുക്ക് തുറന്ന സംവാദം നടത്താം’ – രാഹുൽ ഗാന്ധി കുറിച്ചു.

സംവാദം എത്രയും വേഗം നടക്കണമെന്നും ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക് മാധ്യമങ്ങളും രാജ്യത്തെ യുവാക്കളും സാക്ഷികളാകണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇരുവർക്കുമിടയിൽ ഒരു മേശയുണ്ടാകും. പ്രധാനമന്ത്രി ഒരു വശത്തും താൻ മറുവശത്തും ഇരിക്കും. വിധികർത്താവിനെ പ്രധാനമന്ത്രിക്ക് തന്നെ തീരുമാനിക്കാം. മോഹൻ ഭാഗവതിനെപ്പോലും വിധികർത്താവായി നിയോഗിക്കാമെന്നും അദ്ദേഹം പരിഹസിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ, സാമ്പത്തിക ഘടന തുടങ്ങിയ വിഷയങ്ങളും സംവാദത്തിൽ ചർച്ച ചെയ്യാമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. അമേരിക്കയുമായുള്ള കരാർ എങ്ങനെയാണ് രൂപപ്പെട്ടത്, ഇത്ര വേഗത്തിൽ കരാറിലെത്താൻ കാരണമെന്ത്, മന്ത്രിസഭയെ അറിയിക്കാതെ പ്രധാനമന്ത്രി ഒറ്റയ്ക്ക് തീരുമാനമെടുത്തത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. അദാനിക്കെതിരായ കേസ് അവസാനിപ്പിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വ്യക്തത വേണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

എല്ലാ വിഷയങ്ങളും തുറന്നുപറയട്ടെ. സത്യം പുറത്തുവരട്ടെ. ഓരോ കാര്യത്തിലും വ്യക്തതയുണ്ടാകട്ടെ. പ്രധാനമന്ത്രി തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ സംവാദത്തിന് മുന്നോട്ടുവരണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

തനിക്കെതിരെ വിവിധ വിഷയങ്ങളിൽ പ്രധാനമന്ത്രി മാനനഷ്ടക്കേസുകൾ നൽകിയിട്ടുണ്ടെന്നും ഏകദേശം 45 കേസുകളുണ്ടെന്നാണ് ഓർമയെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. എന്നാൽ വിദേശബന്ധങ്ങളെക്കുറിച്ചുള്ള ആരോപണങ്ങളിൽ ഇതുവരെ മാനനഷ്ടക്കേസ് നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ അതും നേരിടാൻ തയ്യാറാണെന്നും വിഷയത്തിൽ തുറന്ന ചർച്ചയ്ക്ക് താൻ സന്നദ്ധനാണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix