Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rahulgandhi

ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; തൊഴിലില്ലായ്മയും വിദ്യാഭ്യാസ പ്രശ്നങ്ങളും കാരണമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ തൊഴിലില്ലായ്മ വലിയ പ്രശ്നമായി തുടരുകയാണ്. വിദ്യാഭ്യാസ മേഖലയിലും ഗുരുതരമായ വെല്ലുവിളികളുണ്ട്. എന്നാൽ മാധ്യമങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തെ യുവാക്കളിൽ വലിയൊരു വിഭാഗം […]
Read more

രാഹുൽ ഗാന്ധിക്കെതിരെ ഹിന്ദുവിരുദ്ധ പ്രചാരണവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ ചോർത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഹിന്ദുവിരുദ്ധ പ്രചാരണം ശക്തമാക്കി ബിജെപി. രാഹുലിന്റെ വെല്ലുവിളി പാർലമെന്റിൽ നേരിടാനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായി പാർലമെന്റിൽ ചർച്ചയ്ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പുറത്തെടുത്താണ് ബിജെപി പുതിയ പ്രചാരണം നടത്തുന്നത്. ഛഠ് പൂജയെ രാഷ്ട്രീയ പ്രചാരണത്തിനും ഫോട്ടോ സെഷനുമുള്ള അവസരമാക്കി പ്രധാനമന്ത്രി മാറ്റുകയാണെന്ന രാഹുലിന്റെ വിമർശനത്തെ ഛഠ് പൂജയെ അപമാനിച്ചുവെന്ന രീതിയിലാണ് ബിജെപി […]
Read more

‘പ്രധാനമന്ത്രി എന്റെ ഫോൺ ചോർത്തുന്നു, എല്ലാ തെളിവുകളും ഫോണിലുണ്ട്’: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഫോൺ ചോർത്തൽ ആരോപണവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സർക്കാരിനെതിരായ ആരോപണങ്ങൾ തെളിയിക്കാനുള്ള എല്ലാ തെളിവുകളും തന്റെ ഫോണിലുണ്ടെന്നും അതുകൊണ്ടാണ് പ്രധാനമന്ത്രി ഫോൺ ചോർത്തുന്നതെന്നുമാണ് രാഹുൽ ഗാന്ധിയുടെ ആരോപണം. ഇൻസ്റ്റഗ്രാമിലെ ‘ആസ്ക് മി’ സെക്ഷനിലൂടെയായിരുന്നു പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും നേർക്കുനേർ സംവാദത്തിന് വെല്ലുവിളിച്ച രാഹുൽ ഗാന്ധി, യഥാർഥ രാജ്യദ്രോഹി ആരാണെന്ന് സംവാദത്തിലൂടെ വ്യക്തമാകുമെന്നും പറഞ്ഞു. സംവാദം നടന്നാൽ മോദിക്ക് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനാകില്ലെന്നും രാഹുൽ പരിഹസിച്ചു. വിദേശ […]
Read more

രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനം; ചോദ്യങ്ങളുമായി ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ഈ മാസം 16 മുതൽ 19 വരെ നിശ്ചയിച്ചിരിക്കുന്ന രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പര്യടനത്തെക്കുറിച്ചാണ് ബിജെപി ചോദ്യങ്ങൾ ഉന്നയിച്ചത്. വിദ്യാർഥി നേതാക്കളെ കാണാനാണോ അതോ ഇന്ത്യാവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്താനാണോ രാഹുൽ ഗാന്ധി അമേരിക്കയിലേക്ക് പോകുന്നതെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി എംപി ചോദിച്ചു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാതെ രാഹുൽ ഗാന്ധി വിദേശയാത്ര […]
Read more

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശം; ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്

കൊല്ലം: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ് അയച്ചു. കേസിൽ നേരിട്ട് ഹാജരാകാനാണ് മാവേലിക്കര കോടതി നിർദേശം നൽകിയിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി കെ പി ശ്രീകുമാർ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. ആർ ശ്രീലേഖയ്ക്കെതിരെ ശ്രീകുമാർ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഒക്ടോബർ 14ന് പുനലൂരിൽ നടന്ന ബിജെപിയുടെ പ്രതിഷേധ ജനസഭയിൽ സംസാരിക്കവെയാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശം നടത്തിയത്. മയക്കുമരുന്ന് അമിതമായി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന […]
Read more

മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും തുറന്ന സംവാദത്തിന് ക്ഷണിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഏത് വേദിയിലും എപ്പോൾ വേണമെങ്കിലും സംവാദത്തിന് തയ്യാറാണെന്നും വിധികർത്താവായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെപ്പോലും നിയോഗിക്കാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം രാജ്യവിരുദ്ധരാണെന്ന ആരോപണം ഉന്നയിക്കുന്ന പ്രധാനമന്ത്രി, വിദേശ ശക്തികളുമായി ബന്ധമുള്ളത് ആരാണെന്ന് വ്യക്തമാക്കാൻ സംവാദത്തിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദിജി, ഞാൻ താങ്കളെ സംവാദത്തിന് വെല്ലുവിളിച്ചിട്ട് 24 മണിക്കൂർ കഴിഞ്ഞു. പ്രതിപക്ഷം […]
Read more

‘രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്രക്ക് ഒരുങ്ങുന്നു; ആരോപണവുമായി ബിജെപി

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വിദേശയാത്രാ ആരോപണവുമായി ബിജെപി. ഈ മാസം 16നും 19നും ഇടയിൽ രാഹുൽ ഗാന്ധി അമേരിക്ക സന്ദർശിക്കാൻ പദ്ധതിയിടുന്നതായാണ് ബിജെപി ആരോപിക്കുന്നത്. രാജ്യത്തെ രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടുന്നതിനുപകരം വിദേശയാത്രകൾക്ക് പ്രാധാന്യം നൽകുകയാണെന്നും ബിജെപി നേതൃത്വം വിമർശിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം നടത്തുന്നതിനിടെ കഴിഞ്ഞ മാസം രാഹുൽ ഗാന്ധി തായ്‌ലൻഡ് സന്ദർശിച്ചത് നേരത്തെയും വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണം […]
Read more

രാംലീല റാലിക്ക് പിന്നാലെ എസ്ഐആർ സമരം ശക്തമാക്കാൻ കോൺഗ്രസ്

ന്യൂഡൽഹി: രാംലീല മൈതാനിയിലെ റാലിക്ക് പിന്നാലെ എസ്ഐആർ വിഷയത്തിൽ തുടർസമര പരിപാടികൾ ആസൂത്രണം ചെയ്യാൻ കോൺഗ്രസ്. ഇന്ത്യാ സഖ്യത്തിലെ കക്ഷികളുമായി ആലോചിച്ചായിരിക്കും അടുത്ത നീക്കങ്ങൾ തീരുമാനിക്കുക. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം തുടരുന്നതിനൊപ്പം നിയമപോരാട്ടവും ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. എസ്ഐആർ വിഷയത്തിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം തുടരാനാണ് കോൺഗ്രസിന്റെ നീക്കം. വരും ദിവസങ്ങളിൽ സഖ്യകക്ഷികളുമായി ചർച്ച നടത്തി സമരത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കും. തൽക്കാലം ഡൽഹി കേന്ദ്രീകരിച്ചുള്ള പ്രതിഷേധങ്ങൾക്ക് സാധ്യതയില്ല. പാർലമെന്റ് സമ്മേളനത്തോടെ സമരം കൂടുതൽ […]
Read more

രാംലീല മൈതാനിയിലെ ഇൻഡ്യ സഖ്യത്തിൻ്റെ ‘ചലോ ഡൽഹി’ റാലി ഇന്ന്

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മിന്റോ റോഡ്–കനോട്ട് പ്ലേസ് ജങ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുക. രാഹുൽ ഗാന്ധിയുടെ ഇൻസ്റ്റഗ്രാമിൽ നടത്തിയ ‘ആസ്ക് മീ’ സെഷനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അജ്മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലേക്കാണ് മാർച്ച് നീങ്ങുക. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ […]
Read more

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് നാളെ; ഖർഗെയുടെ വസതിയിൽ വേദിയൊരുങ്ങി

ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനുമെതിരായ ‘വോട്ട് ചോരി’ പ്രചാരണം ശക്തമാക്കാൻ ഇന്ത്യാ സഖ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക ഇംപീച്ച്‌മെന്റ് പരിപാടി സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഡൽഹിയിലെ രാംലീലാ മൈതാനത്ത് പരിപാടി നടത്താൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ രാജാജി മാർഗിലെ വസതിയിൽ പരിപാടി നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ഖർഗെയുടെ വസതിയിലെത്തി. മുൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix