Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: rahulgandhi

ദീപാവലി കച്ചവടത്തെ ബാധിക്കുമെന്ന് ആശങ്ക; ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധിയോട് വ്യാപാരികൾ

ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താൻ നിശ്ചയിച്ച ഇന്ത്യ സഖ്യത്തിന്റെ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് വീണ്ടും കത്തയച്ച് വ്യാപാരികളുടെ സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) ആണ് ബുധനാഴ്ച കത്തയച്ചത്. ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കേറിയ കച്ചവട സമയത്ത് റാലി നടത്തുന്നത് വ്യാപാരത്തെ ബാധിക്കുമെന്നാണ് സംഘടനയുടെ ആശങ്ക. റാലിയിലെ ജനത്തിരക്ക് വിപണികളിൽ ഉപഭോക്താക്കൾ എത്തുന്നതിന് തടസ്സമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ദീപാവലി കഴിയുന്നതുവരെ റാലി നടത്തരുതെന്നാണ് വ്യാപാരികളുടെ ആവശ്യം. […]
Read more

ഇന്ത്യാസഖ്യത്തിന്റെ മഹാറാലി മാറ്റണം; രാഹുൽ ഗാന്ധിക്ക് കത്തയച്ച് വ്യാപാരിസംഘടന

ന്യൂഡൽഹി: വ്യാപാരനഷ്ടവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷനും കത്തയച്ചു. വ്യാപാരനഷ്ടവും ഗതാഗതക്കുരുക്കും ചൂണ്ടിക്കാട്ടി ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സിടിഐ) പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് അധ്യക്ഷനും കത്തയച്ചു. ഉത്സവകാലമായതിനാൽ റാലി നവംബർ പത്തിന് ശേഷമുള്ള മറ്റൊരു തീയതിയിലേക്ക് മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അതല്ലെങ്കിൽ രാംലീല മൈതാനത്തിന് പകരം ബുറാരി ഗ്രൗണ്ടിലോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലോ റാലി നടത്തണമെന്നും സിടിഐ […]
Read more

മാധ്യമ പ്രവർത്തകയുടെ ഹർജി; രാഹുൽ ഗാന്ധിക്കെതിരെ സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ഗർഭിണിയായ മാധ്യമപ്രവർത്തകയെ പ്രതിഷേധത്തിനിടെ തള്ളിയെന്ന പരാതിയിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും പൊലീസിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. മാധ്യമപ്രവർത്തക സമർപ്പിച്ച ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം നടന്നതെന്നാണ് ഹർജിയിലെ ആരോപണം. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട ഹർജികളും സുപ്രീംകോടതി പരിഗണിക്കും. നേരത്തേ ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി […]
Read more

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ കേസ്

കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് കെ. ശ്രീകാന്തിനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ ബിജെപി മേഖലാ പ്രസിഡന്റായ ശ്രീകാന്തിനെതിരെ കണ്ണൂർ ടൗൺ പൊലീസാണ് കേസെടുത്തത്. കണ്ണൂരിലെ സ്റ്റേഡിയത്തിന് മുന്നിൽ നടന്ന ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. രാഹുൽ ഗാന്ധിയെ തെരുവുനായയോട് ഉപമിക്കുകയും ലക്ഷ്യബോധമില്ലാതെ നടക്കുന്ന ഭ്രാന്തനെപ്പോലെയാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പ്രസംഗത്തിലെ പരാമർശങ്ങൾ വിവാദമായതോടെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Read more

രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും ഷോ: അമിത് ഷാ

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിനെതിരെയും രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണം വെറും പ്രദർശനമാണെന്നും നുഴഞ്ഞുകയറ്റക്കാരുടെ വോട്ട് ബാങ്ക് സംരക്ഷിക്കാനാണ് ഈ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെരഞ്ഞെടുപ്പ് വിജയങ്ങളിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണങ്ങൾ ശരിയല്ലെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അംഗീകരിക്കുകയും തോൽക്കുമ്പോൾ കമ്മീഷനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതാണ് കോൺഗ്രസിന്റെ രീതിയെന്നും […]
Read more

രാഹുൽ ഗാന്ധിയുടെ വിദേശയാത്ര; കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര് മുറുകുന്നു

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെച്ചൊല്ലി കോൺഗ്രസും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഡൽഹിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവർ ജയിലിലായപ്പോൾ രാഹുൽ വിദേശത്ത് സുഖിക്കുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാർലമെന്റ് സമ്മേളനത്തിനിടെ വിദേശയാത്രകൾ നടത്താറുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരിച്ചടിച്ചു. ഗോവയിൽ നടന്ന കോൺഗ്രസ് റാലിക്കുശേഷം രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങിയിരുന്നില്ല. പിന്നീട് വിമാനത്തിലിരിക്കുന്ന രാഹുലിന്റെ ദൃശ്യങ്ങൾ ബിജെപി നേതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് വിവാദം ശക്തമായത്. രാഹുൽ വിയറ്റ്നാമിലേക്ക് പോയെന്ന തരത്തിലായിരുന്നു ബിജെപി നേതാക്കളുടെ […]
Read more

രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് എം.എ. ബേബി; ബിജെപി പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കാൻ

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബിജെപിയുടെ പ്രചാരണം ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനാണെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങൾ സന്ദർശിച്ചതിനേക്കാൾ കൂടുതൽ വിദേശയാത്രകളാണ് നടത്തിയതെന്ന് എം.എ. ബേബി വിമർശിച്ചു. മണിപ്പൂർ കത്തുമ്പോഴും മോദി വിദേശയാത്ര നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എങ്ങനെ സമരം മുന്നോട്ടുകൊണ്ടുപോകണമെന്നത് ഓരോ പാർട്ടിയുടെയും താൽപര്യമാണെന്ന് ബേബി പറഞ്ഞു. ഇന്ത്യാ സഖ്യം യോജിച്ചാണ് സമരരംഗത്തുള്ളത്. ഐക്യത്തോടെയുള്ള സമരത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്ന പ്രതികരണങ്ങൾ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി […]
Read more

ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റ്; കോടതി അലക്ഷ്യ ഹര്‍ജിയില്‍ കെപിസിസിക്ക് നോട്ടീസ്

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്സ് പോസ്റ്റിലും സുപ്രീംകോടതിയിലേക്ക് നടത്തിയ മാർച്ചിലും കോടതിയലക്ഷ്യമുണ്ടെന്നാരോപിച്ചുള്ള ഹർജിയിൽ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും നോട്ടീസ്. കോടതി വളപ്പിലെ രാഷ്ട്രീയ പ്രകടനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാല് അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് രാഹുൽ ഗാന്ധിയോടും മറ്റ് എതിർകക്ഷികളോടും മറുപടി നൽകാൻ നിർദേശിച്ചത്. അഭിഭാഷകരായ ദിഗന്ത് മിശ്ര, ദിവ്യാംഷ് ബിഷ്ത്, ആശിഷ് ഗോപാൽ ഗാർഗ്, ശ്വേത ഗാർഗ് എന്നിവർ അഡ്വക്കേറ്റ് […]
Read more

രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ആർ. ശ്രീലേഖ മാപ്പ് പറയണം: ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് ആർ. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. മുൻ ഡിജിപിയായ ശ്രീലേഖ ഒരു ദിവസം ഒരു കാര്യം പറയുകയും അടുത്ത ദിവസം അത് മാറ്റിപ്പറയുകയും ചെയ്യുന്നുവെന്ന് ചെന്നിത്തല വിമർശിച്ചു. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം പിൻവലിച്ച് ശ്രീലേഖ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് പ്രവർത്തിക്കാൻ ആർ. ശ്രീലേഖയുടെ അനുമതിയോ പിന്തുണയോ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. പരാതിയുണ്ടെങ്കിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

ഡൽഹിയിൽ പ്രതിഷേധത്തിന് സാധ്യത; എംപിമാരോട് സജ്ജരായിരിക്കാൻ രാഹുൽ ഗാന്ധിയുടെ നിർദേശം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രതിഷേധം ശക്തമാക്കാനുള്ള നീക്കങ്ങൾക്കിടെ, മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കാൻ എംപിമാരോട് രാഹുൽ ഗാന്ധി നിർദേശിച്ചതായാണ് വിവരം. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന രീതിയിൽ സജ്ജരായിരിക്കണമെന്നും ഇന്ത്യാസഖ്യ നേതാക്കളോട് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജന്തർ മന്തർ വളയാൻ ചില സംഘടനകൾ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 20 വരെ ഡൽഹിയിൽ കേന്ദ്രസേനകളുടെ സാന്നിധ്യം തുടരണമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix